പുല്‍പ്പള്ളി : കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും വയനാട്ടിലേക്ക് കഞ്ചാവുകടത്തുകയായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. പുല്‍പ്പള്ളി ഗൃഹന്നൂരില്‍ നിന്നുമാണ് ബൈരക്കുപ്പ സ്വദേശികളായ അപ്പു, ശിവലിംഗം , സീതാമൗണ്ട് അംബേദ്കര്‍ കോളനിയിലെ ബാലന് എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും നാലേകാല്‍ കിലോ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ കെ.ജയചന്ദ്രന്,പി.അബ്ദുറഹിമാന്, പ്രമോദ്, പത്മനാഭന്, ഉസ്മാന്, ഹക്കീം, പുല്‍പ്പള്ളി പോലീസ് ഇന്സ്പെക്രടര് പി.അബ്ദുള്‍ ബഷീര്‍, സബ് ഇന്‍സ്പെക്ടര്‍ ടി.പി.മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: