നിലമ്പൂര്‍: നഗരസഭയുടെ പ്രത്യേക ബോര്‍ഡ് യോഗം നടത്തി. 2013-14, 2014-15 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഒബ്ജക്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക ബോര്‍ഡ് യോഗം ചേര്‍ന്നത്.
മാര്‍ഗരേഖകള്‍ പാലിക്കാതെ മുന്‍ ഭരണസമിതി നടപ്പിലാക്കിയ 65 പദ്ധതികള്‍ക്കെതിരെയാണ് ഓഡിറ്റ് ഒബ്ജക്ഷന് വന്നിട്ടുള്ളത്. വിശപ്പു രഹിത ഗ്രാമം പദ്ധതിയിലടക്കം പണം ചിലവഴിച്ചതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫണ്ടിന്റെ നല്ലൊരു ഭാഗം തടഞ്ഞുവച്ചിരിക്കുകയാണ്.
വിശപ്പുരഹിത ഗ്രാമം പദ്ധതിയിലേക്ക് ഭക്ഷണം തയ്യാറാക്കി നല്കിയ കുടുംബശ്രീ യൂണിറ്റിന് ലഭിക്കാനുള്ള 380000 രൂപയും മുടങ്ങിക്കിടക്കുകയാണ്. പാട്ടുല്സവവുമായി ബന്ധപ്പെട്ട് ലഭിച്ച വിനോദ നികുതിയിലും ക്രമക്കേടുള്ളതായി ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഭരണ സമിതി പലപദ്ധതികളും മാര്‍ഗനിര്‍ദ്ദേശം പാലിക്കാതെ നടപ്പാക്കിയതിന്റെ ഫലമാണ് പുതിയ ഭരണസമിതിക്ക് പലപദ്ധതികളും നിര്ത്തലാക്കേണ്ടിവന്നതെന്നും യോഗം വിലയിരുത്തി.
ചെയര്‍ പേഴ്സണ്‍ പത്മിനി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.ഹംസ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്, എന്‍.വേലുക്കുട്ടി, പി.എം.ബഷീര്‍, സ്വതന്ത്രാംഗം മുസ്തഫ കളത്തും പടിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: