കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന് ഏതാനും ചില ആളുകളുടെ താല്പര്യത്തിനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയരുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി കൃഷി ഭവനുമായി ബന്ധപ്പെട്ട് വരുന്ന പദ്ധതികളും ഫണ്ടുകളും ചില ആളുകളുടെ കൈകളിലേക്ക് മാത്രമാണ് എത്തുന്നത്.
പഞ്ചായത്തുതല ജനകീയാസൂത്രണ പദ്ധതിയില്‍ അനുവദിക്കുന്ന ഫണ്ടിന്റെ 20 ശതമാനവും, കേന്ദ്രാവീഷ്കൃത പദ്ധതിയുടെയും, ലോക ബാങ്കിന്റെയും, കോടികളാണ് ഒരോ വര്‍ഷവും, ഇവിടെ എത്തുന്നത്.
ഇത്രയും ഭീമമായ തുക ചുരുക്കം ആളുകളില്‍ മാത്രം ഒതുങ്ങുന്നു. 2010ല്‍ മൂന്ന് കോടി രൂപ ചിലവഴിച്ച് നടത്തിയ കുണ്ടംതോട് വികസന പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ചിലര്‍ പരാതി നല്കിട്ടുണ്ട്.
കൃഷിഭവനില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതും ആനുകൂല്യങ്ങള്‍ കൊണ്ടുപോവുന്നതും സ്ഥിരം ടീമുകളാണ് ഇവരെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: