കല്‍പ്പറ്റ : പൊതുമരാമത്ത്, ജലസേചനം വകുപ്പുകളില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2/ ഓവര്‍സിയര്‍ ഗ്രേഡ് 2 ( കാറ്റഗറി നം.509/2015 ) തസ്തികകളിലേക്കുള്ള ഒ എം ആര് പരീക്ഷ 31ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസ്സില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സല്, അഡ്മിഷന് ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
അഡ്മിഷന് ടിക്കറ്റില്‍ പി എസ് സിയുടെ എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരെയും 07.30 നു ശേഷം ഹാജരാകുന്നവരെയും പരീക്ഷയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അഡ്മിഷന് ടിക്കറ്റ് ംംം.സലൃമഹമുരെ.ഴീ്.ശി നിന്നും ഡൗണ്‍ലോഡ് ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: