കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാരെ അന്യായമായും, രാഷ്ട്രീയപ്രേരിതമായും സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പീതാംബരന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ മാറ്റത്തിനനുസരിച്ച് ജീവനക്കാരെ സ്ഥലം മാറ്റുന്നത് വികസന പ്രവര്‍ത്തനങ്ങളെയും ജീവനക്കാരന്റെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കും. ആയതിനാല്‍ സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കുകയും ആയതിന് നിയമപരമായ പരിരക്ഷയും പദവിയും ഉറപ്പ് വരുത്തണം. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുന്നതടക്കമുള്ള ഉറപ്പുകള്‍ നല്കി അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ വാക്ക് പാലിക്കുവാന്‍ തയ്യാറാകണം. മുഴുവന്‍ ജീവനക്കാര്‍ക്കും ഒന്നരമാസത്തെ ശമ്പളം ബോണസ്സായി നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പാലമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് തൊഴില്‍കരം പിടിക്കുന്നത് അനീതിയാണ്. ആയതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരെ തൊഴില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള കേരളത്തില്‍ മാത്രമാണ് പെന്ഷന് പ്രായം 56 വയസ്സായി തുടരുന്നത്, പെന്ഷന് പ്രായം 60 വയസ്സായി ഏകീകരിക്കണം. ജില്ലാ പ്രസിഡന്റ് എം.ഗംഗാധര അധ്യക്ഷത വഹിച്ചു. കെ.രാജന്, സി.വിജയന്, എം.ബാബു, സത്യനാരായണ, പൂവപ്പഷെട്ടി, എന്‍.ബാലകൃഷ്ണന്, രഞ്ജിത്ത്, കരുണാകര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: