പരപ്പനങ്ങാടി: ശോഭായാത്രയിലെ കുരുന്നുകള്‍ക്ക് സൗഹാര്‍ദ്ദത്തിന്റെ മധുരം നല്കിയ യുവാക്കള്‍ക്ക് അനുമോദന പ്രവാഹം. ചെട്ടിപ്പടി മണ്ഡലത്തിലെ ചെറുശോഭായാത്രകള്‍ ചെട്ടിപ്പടി ജംഗ്ഷനില്‍ സംഗമിച്ചപ്പോഴാണ് സൗഹാര്‍ദ്ദത്തിന്റെ പുതിയ പാഠം സമൂഹത്തിന് പകര്‍ന്നു നല്കി കൊണ്ട് ഉണ്ണിക്കണ്ണന്മാര്ക്കും ഗോപികമാര്‍ക്കും മധുരമൂട്ടാനെത്തിയത് ചെട്ടിപ്പടിയിലെ പൊതു പ്രവര്‍ത്തനത്തില്‍ സജീവ സാന്നിദ്ധ്യമായ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് യാക്കൂബ് കെ.ആലുങ്ങല്‍, പിഡിപി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സലാം തങ്ങള്‍, ഓട്ടോ-ടാക്സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എ.പി.ജലീല്‍, ചേര്‍ക്കോട്ട് ഹംസ എന്നിവരാണ്.
1982 കാലഘട്ടങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ചെട്ടിപ്പടിയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ നടന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്: അലോസരപ്പെടുത്തുന്ന ഓര്‍മകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് സൗഹാര്‍ദ്ധത്തിന്റെ മാധുര ഹസ്തവുമായി ഇവരെത്തുന്നത്.
ശോഭായാത്രകളുടെ പിന്നിലെ കൂട്ടായ്മകള്‍ നിലനില്ക്കണമെന്നും ഇവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. മതങ്ങള്‍ നല്കുന്ന മഹത്തായ ആശയങ്ങള്‍ വേര്തിരിവിന്റേതല്ലെന്നുള്ള തിരിച്ചറിവിലാണ് ഇവിടത്തെ പൊതുസമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: