കരുവാരകുണ്ട്: കഴിഞ്ഞ കുറേ കാലങ്ങളായി കരുവാരകുണ്ട് പഞ്ചായത്ത് ഓഫിസിലും കൃഷിഭവന്, മൃഗാശുപത്രി, ഹോമിയോ ഡിസ്പന്‍സറി തുടങ്ങിയവയിലും ധാരാളം ഒഴിവുകളുണ്ട്. പക്ഷേ ഇതിലൊന്നും ആളുകളെ നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് താല്‍ക്കാലിക നിയമനം നല്കാന് ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒഴിവുകള്‍ മറച്ചുവെക്കുന്നതായി ആരോപണമുയരുന്നു. പത്ത് വര്‍ഷത്തോളമായി ഒരു സ്ഥിര നിയമനം പോലും പഞ്ചായത്തില്‍ നടന്നിട്ടില്ല.
സ്വീപ്പര്‍, ഡ്രൈവര്‍, പ്യൂണ്‍ തുടങ്ങിയ ഏഴോളം ഒഴിവുകള്‍ നിലവിലുണ്ട്. പഞ്ചായത്ത് ഓഫീസില്‍ നിലവിലുളള സ്വീപ്പര്‍മാരും, ഡ്രൈവറും ഭരണകക്ഷിയുടെ ഇഷ്ട ടക്കാരാണ്. പത്ത് വര്‍ഷമായി ഇവര്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നു. ഇത് അറിയാതെ ഒരു ജീവനക്കാരന് നിലവിലുളള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയതിന്റെ പേരില്‍ അദ്ദേഹത്തെ കാളികാവിലേക്ക് സ്ഥലം മാറ്റിയതായും ആക്ഷേപമുണ്ട്. മൃഗാശുപത്രിയിലേയും കൃഷിഭവനിലേയും അധികാരികളും സ്ഥിര നിയമനം ഇഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങളായി എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയത് നിയമനത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് ഉദ്യേഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഇത്തരം ഒത്തുകളികള്‍ നടക്കുന്നത്. ഇതിനെതിരെ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: