കരുവാരകുണ്ട്: വില തകര്‍ച്ചയോടൊപ്പം കാലാവസ്ഥാ വ്യതിയാനവും അനുഭവപ്പെടുന്നത് കൊക്കോ കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിച്ചു. നല്ല മഴ ലഭിക്കേണ്ടിയിരുന്ന ജൂണ്‍, ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ കൂടുതല്‍ ദിവസങ്ങളിലും കടുത്ത വരള്‍ച്ചയാണ് മലയോരത്ത് അനുഭവപ്പെടുന്നത്.
കൊക്കോ ചെടികളില്‍ വിരിയുന്ന പൂവുകള്‍ വെയിലിന്റെ ചൂടില്‍ ഉണങ്ങി പോകുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കും. റബ്ബറിനും നാളികേരത്തിനും വില തകര്‍ച്ച നേരിട്ടതോടെ കൊക്കോ വന്‍തോതില്‍ മലയോരത്ത് കൃഷി ചെയ്തിരുന്നു. പൂവിട്ട് മൂന്നു മാസം കഴിയുമ്പോള്‍ കൊക്കോയുടെ വിളവെടുപ്പ് നടത്താം തൊഴിലാളികളെ ആശ്രയിക്കാതെ കര്‍ഷകര്‍ക്കു തന്നെ വിളവെടുപ്പ് നടത്താമെന്നുള്ളതും ശ്രദ്ധേയമാണ്.
മുന്‍ വര്‍ഷങ്ങളില്‍ കിലോക്ക് 70 രൂപയുണ്ടായിരുന്ന കൊക്കോക്ക് 45 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉല്പാദനത്തെ ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
കൊക്കോ കായ്കള്‍ നാശം വരുത്തുന്ന വന്യജീവികളെ പ്രതിരോധിക്കുവാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കാട്ടാന, വാനരപ്പട, എലി, അണ്ണാന് എന്നീ ജീവികളാണ് കായ്കള്‍ നാശം വരുത്തുന്നത്. കൊക്കോയെ പിടികൂടുന്ന മഹാളി രോഗബാധയും ഉല്പാദനത്തെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. തോട്ടങ്ങളില്‍ ഇടവിളകളായാണ് കൊക്കോ കൃഷി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: