മലപ്പുറം: ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കാണായാതായ പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വരണമെന്ന് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രണയ വിവാഹം നടന്ന് മതം മാറ്റപ്പെട്ട് കാണാതായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കിയ ചില തീവ്രവാദ സംഘടനകള്‍ ചാവേറുകളായി ഉപയോഗപ്പെടുത്തുന്നുയെന്നത് ആശങ്കാജനകമാണ്.
സത്യസരണി പോലെയുള്ള അനധികൃത മതപരിവര്‍ത്തന-തീവ്രവാദ കേന്ദ്രങ്ങള്‍ അടിയന്തിരമായി അടച്ചു പൂട്ടുകയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബാ ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ഗീതാമാധവന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ഓമനാ കൃഷ്ണന്‍കുട്ടി, ജില്ലാ സെക്രട്ടറി സുനിതാമോഹന്ദാസ് എന്നിവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിന്ദുസ്വാമിനാഥന് സ്വാഗതവും അഡ്വ.സുചിത്ര മാട്ടട നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: