തിരുവല്ല: ദിനം പ്രതി നൂറുകണക്കിന് ആളുകള്‍ കടന്ന് പോകുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ പുരുഷന്മാരുടെ ശുചിമുറി വെട്ടിപ്പൊളിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാകാത്തത് യാത്രക്കാരെ വലക്കുന്നു.സാനിട്ടറി പൈപ്പിലെ ബ്ലോക്കിനെ തുടര്‍ന്നാണ് ശുചിമുറി കഴിഞ്ഞദിവസം അടച്ചിട്ടത്.സമീപ സംസ്ഥാന യാത്രക്കാര്‍ അടക്കം സ്ഥിരമായി യാത്രചെയ്യുന്ന ഇവിടെ മതിയായ ശുചിമുറി സൗകര്യങ്ങള്‍ ഇല്ലെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു.ആകെ ഏഴ് യൂറിനറി ക്ലോസറ്റ് മാത്രമാണ് ഇവിടെ ഉള്ളത്.അറ്റകുറ്റപണികള്‍ക്ക് വേണ്ടി ഒരുഭാഗം അടച്ചതോടെ മൂന്ന് ക്ലോസറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുടെ.മിക്കവയുടെയും പൈപ്പുകളുടെ ടാപ്പ്കളും പ്രവര്‍ത്തന രഹിതമാണ്.രണ്ട് അടി ആഴത്തിലുള്ള കുഴികള്‍ക്ക് മുമ്പില്‍ സിമന്റ് ചാക്കുകളില്‍ മണല്‍ നിരത്തിയിട്ടുണ്ട്.രാത്രി കാലങ്ങളില്‍ മതിയായ വെളിച്ചമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.നിര്‍മ്മാണത്തിലെ അപാകത മൂലം പ്രധാന മാലിന്യ ടാങിലേക്കുള്ള കുഴലുകള്‍ അടയുന്നതോടെ മാലിനജലം പറത്തേക്ക് ഉഴുകുന്നതും പതിവാണ്.എന്നാല്‍ നിര്‍മ്മാണ ചുമതലയുള്ള കെ.ടി.ഡി.എഫ്.സി അധികൃതര്‍ വിഷയം കണ്ടില്ലന്ന് നടിക്കുകയാണ്.കക്കൂസുകളും വൃത്തിഹാനമായ അവസ്ഥയിലാണെന്ന് യാത്രക്കാര്‍ പറയുന്നു.പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിങ്ക്കളില് രണ്ട് എണ്ണം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.പലതിനും ടാപ്പില്ലാത്തതുമൂലം ജലം പാഴാകുന്ന അവസ്ഥയിലാണ്.ദുര്‍ഗന്ധം വമിക്കുന്ന പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമായിരിക്കുന്നു.ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് ശുചിമുറി തകരാറിലായതോടെ യാത്രക്കാരും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: