നിലമ്പൂര്‍: പോലീസ് പരിശോധന ആരംഭിച്ചതോടെ പെര്‍മിറ്റില്ലാതെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന ഓട്ടോറിക്ഷകള്‍ അപ്രത്യക്ഷമാകുന്നു. വ്യാജന്മാര്ക്കെതിരെ ഓട്ടോ തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയത്.
പെര്‍മിറ്റ്, ടാക്സ്, ഇന്‍ഷൂറന്‍സ്, ഡ്രൈവറുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ അത് പരിശോധിച്ചതിന് ശേഷം പോലീസ് ചെക്ക്ഡ് എന്ന സ്റ്റിക്കര്‍ പതിക്കും. ഈ സ്റ്റിക്കറില്ലാത്ത വാഹനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍വീസ് നടത്താനാവില്ല.
ആകെ 800 ഓട്ടോറിക്ഷകളാണ് നഗരത്തിലുള്ളത് അതില്‍ 400 എണ്ണത്തിന് ഇതിനോടകം സ്റ്റിക്കര്‍ പതിപ്പിച്ചു കഴിഞ്ഞു.
ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പോലീസ് നടപടികള്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: