മലപ്പുറം: നിയമപരമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി എക്സൈസ് കള്ളകേസില്‍ കുടുക്കുന്നതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എക്സൈസ് കമ്മീഷണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കഴിഞ്ഞ 18ന് കൊണ്ടോട്ടിയിലെ ആയുര്‍വേദ ഫാര്‍മസിയില്‍ റെയ്ഡ് നടത്തിയിരുന്നു. നിയമാനുസൃതമായി സൂക്ഷിച്ചിരുന്ന 80 കുപ്പി അരിഷ്ടവും പിടിച്ചെടുത്തു. പിറ്റേ ദിവസം എക്സൈസുകാര് ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന രീതിയില്‍ ഇത് വാര്‍ത്തായാകുകയും ചെയ്തു.
ഡോക്ടര്‍മാരുടെ സേവനമുള്ള ആയുര്‍വേദ സ്ഥാപനത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പതിനേഴ് തരം അരിഷ്ടങ്ങള്‍ ഓരോന്നും 10 ലിറ്റര്‍ വരെയും മറ്റുള്ളവ 25 ലിറ്റര്‍ വരെയും സൂക്ഷിക്കാം. ഈ നിയമം നിലനില്‍ക്കുമ്പോഴാണ് ഡോക്ടര്‍മാരെയും സ്ഥാപനങ്ങളെയും സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്ന എക്സൈസ് നടപടി പ്രതിഷേധാര്‍മാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെയും മേലുദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.സി.എച്ച് അന്‍സാറലി ഗുരുക്കള്‍, ഡോ.ഹബീബ് പാലക്കല്‍, മന്‍സൂറലി, അബ്ദുള്ളക്കുട്ടി കോലക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: