കാഞ്ഞങ്ങാട്: പ്രമുഖ ക്ഷേത്രങ്ങളില്‍ മാത്രം നടത്താറുള്ള ദശാവതാര പൂജയ്ക്ക് കവ്വായി ശ്രീകൃഷ്ണ ക്ഷേത്രം വേദിയാകുന്നു. ക്ഷേത്രത്തിലെ അടുത്ത വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ചാണ് പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ദശാവതാര പൂജ നടത്തുന്നത്. മഹാവിഷ്ണുവിന്റെ അവതാര രൂപങ്ങള്‍ ഓരോ ദിവസവും അതേ രൂപത്തില്‍ വിശ്വാസികള്‍ക്ക് കണ്ട് തൊഴാമെന്നുള്ളതാണ് ഈ പൂജയുടെ പ്രത്യേകത. തെക്കന്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ അപൂര്‍വ്വ പൂജ നടന്നിട്ടുള്ളത്. അടുത്ത വര്‍ഷം ജനുവരി 28 മുതല്‍ ഫെബ്രുവരി 8 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ദശാവതാര പൂജയും ആണ്ട് മഹോത്സസവവും നടക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി വിപുലമായ ആഘോഷക്കമ്മറ്റി രൂപീകരിച്ചു. കെ.വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. തന്ത്രി മേക്കാട്ട് പദ്മനാഭ പട്ടേരി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന് നരീക്കോട്, എം. കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സി.മാധവന് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ (ചെയര്മാന്), എം. കുഞ്ഞിക്കൃഷ്ണന്(വര്‍ക്കിംഗ് ചെയര്മാന്), സി. മാധവന് (ജന. കണ്‍വീനര്‍), ഡോ.പി പവിത്രന് (ട്രഷറര്‍) എന്നിവരാണ്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: