കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ നഗരസഭ നടത്തിയ കുടിവെള്ള വിതരണത്തില്‍ അഴിമതി നടന്നതായി ആരോപണം. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചത്.
2015-16 വര്‍ഷത്തെ വര ള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിന് ചിലവായ 7,74,000 രൂപ അജണ്ടയില്‍ വന്നതിന്മേല് നടന്ന ചോദ്യോത്തരത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചത്.
വരള്‍ച്ച രൂക്ഷമായ പല സ്ഥലങ്ങളിലും സന്നദ്ധ സംഘ ടനകളാണ് കുടിവെള്ള വിതരണം നടത്തിയിട്ടുള്ളത്. തന്റെ വാര്‍ഡില്‍ സ്വന്തം കീശയില്‍ നിന്ന് പണം ചിലവാക്കിയാണ് കുടിവെള്ളം വിതരണം ചെയ്തതെന്ന് ബിജെപി കൗണ്‍സിലര്‍ എം.ബല്‍രാജ് പറഞ്ഞു. സന്ന ദ്ധ സംഘടനകള്‍ കുടിവെള്ള വിതരണം നടത്തിയിട്ടും നഗരസഭ ടെണ്ടര്‍ നല്കിയ സ്വകാ ര്യ വ്യക്തി നല്കിയ ബില്ലിലെ അധിക തുക അന്വേഷണ വിധേയമാക്കണമെന്നും കൗണ് സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അതേ സമയം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കുടിവെള്ള വിതരണം നടത്തിയ ടാങ്ക്, പൈപ്പ്, മോട്ടോര്‍ എന്നിവ കാണാനില്ലെന്നും സ്റ്റോക്ക് രജിസ്റ്ററില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ ചെയര്മാന് പറഞ്ഞതോടെ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയും നിലവില്‍ എല്‍ഡിഎഫ് ഭരണ സമിതിയും നട ത്തിയ അഴിമതിയുടെ പരസ്പ രം കെട്ടഴിക്കല്‍ വേദിയായി യോ ഗം മാറി. തുക അനുവദിച്ചതിന് ശേഷം വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് ചെയ ര്‍മാന്‍ പറഞ്ഞതോടെ പിന്നെന്തിനാണ് അന്വേഷണമെന്നും കൗണ്‍സിലര്‍മാര്‍ ചോദിച്ചു.
നഗരസഭ ഷോപ്പിങ് കോം പ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ബോര്‍ഡ് ഏജന്‍സിയുടെ താഴത്തെ മുറിയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് കോണ്‍ക്രീറ്റ് തുരന്ന് ഏണിപ്പടി നിര്‍മിക്കാനുള്ള അപേക്ഷയില്‍ 30 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ 2010 ല്‍ എന്‍ജിനീയര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാ ലിപ്പോള്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ അതേ പ്രവര്‍ത്തിക്ക് എന്‍ജിനീയര്‍ അനുമതി നല്കിയതും ചൂടേറിയ ചര്‍ച്ചക്ക് കാരണമായി. വര്‍ഷം കഴിയുമ്പോന് കെട്ടിടത്തിന് ബലം കൂടുമോ എന്നും നിലവിലെ എന്‍ജിനീയറോട് കൗണ്‍സിലര്‍മാര്‍ ചോദിച്ചു.
ഖാദിയുടെ ഏജന്‍സി ചെയര്‍ മാന്റെ ഭാര്യയുടെ പേരിലായതിനാല്‍ അനുമതി നല്‍കുകയായിരുന്നെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോ ധത്താല്‍ യുഡിഎഫ് അനുമതിയെ എതിര്‍ക്കുന്നതായും മറ്റ് ഭരണപക്ഷ അംഗങ്ങള്‍ പറ ഞ്ഞു.
കാഞ്ഞങ്ങാട് നഗരത്തിലെ സിനിമ തീയറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നെങ്കിലും അന്വേഷണം നടത്തിയിട്ടില്ല. പരിശോധന നടത്താന്‍ നടപടിയെടുക്കും.
ബിജെപി കൗണ്‍സിലര്‍മാരായ എച്ച്.ആര്.ശ്രീധരന്, സി.കെ.വത്സലന്‍ യുഡിഎഫിലെ ഹസിനാര്‍ കല്ലുരാവി, കെ.ജാഫര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.പി. അബ്ദൂള് റസാഖ് തായലക്കണ്ടി, എല്‍ഡിഎഫിലെ ഭാഗീരധി, സന്തോഷ് തുടങ്ങിയവര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: