മാനന്തവാടി : മാനന്തവാടി ടൗണിലേയും പരിസരപ്രദേശങ്ങളിലേയും തെരുവുനായ ശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബസ്സ്സ്റ്റാന്റ് ,കോടതി,താലൂക്ക് ഓഫീസ് എന്നിങ്ങനെ ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.കഴിഞ്ഞദിവസം താലൂക്ക് ഓഫീസിലെ ജീവനക്കാരനും തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈസാഹചര്യത്തില്‍ തെരുവുനായകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോകമണ്ഡലം ഭാരവാഹികളായി മനോജ് എ.എ(പ്രസിഡന്റ്),ബിബിന്‍ വിശ്വനാഥ്, ഉല്ലാസ് സി. (വൈസ് പ്രസിഡന്റ്), സുധീഷ് എം.എസ ്(ജനറല്‍സെക്രട്ടറി), ജുബീഷ്.സി, രാകേഷ് അകമന, സജിനേഷ്, നിമിഷരാജന് (സെക്രട്ടറിമാര്‍),വൈശാഖ്. കെ.കെ. (ട്രഷര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബിജെപി ജില്ല അദ്ധ്യക്ഷന്‍ സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം,മണ്ഡലം പ്രസിഡന്റ് ജിതിന്‍ഭാനു,രജിത അശോകന്, വില്‍ഫ്രഡ് ജോസ്, ജി.കെ.മാധവന്, ആശാഷാജി, ശ്രീലതാബാബു ബാബു, സനുപ്, അജീഷ് അബ്ദുള്‍സത്താര്‍, ധനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: