ബത്തേരി : ബാലഗോകുലം ഗണപതിവട്ടം നഗരത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരത്തിലെല്ലായിടത്തും കാവി പതാകകള്‍ ഉയര്‍ത്തി. ഓഗസ്റ്റ് 24ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളില്നിന്നുംവരുന്ന ഉപശോഭായാത്രകള്‍ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷണം കഴിഞ്ഞ് മഹാഗണപതി ക്ഷേത്രത്തില്‍ സമാപിക്കും.
മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ ഉറിയടി, ഗോപുര നിര്‍മ്മാണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. നാല് മണിക്ക് മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സാംസ്ക്കാരിക സമ്മേളനം നടക്കും.
ദക്ഷിണ കൊറിയയിലെ സിയോള്‍ യൂണിവേഴ്സ്റ്റിയില് അഗ്രികള്‍ച്ചര്‍ വിഷയത്തില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്തുസംസാരിച്ച വിദ്യാര്‍ത്ഥിനിയും കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വ്വകലാശാലകളില്‍നിന്നും സ്വര്‍ണ്ണമെഡല്‍ ജേതാവുമായ അശ്വതി ജോത്സന ഉദ്ഘാടനം നിര്‍വഹിക്കും. മഹാഗണപതിക്ഷേത്രം പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം മേഖലാ കാര്യദര്‍ശി ടി.എന്‍.ശശിധരന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: