പത്തനംതിട്ട: കൃഷിവകുപ്പില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സ്ഥലംമാറ്റത്തിന് ശ്രമം. ഭരണമാറ്റത്തെത്തുടര്‍ന്ന് വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതൃത്വം നല്കുന്ന യൂണിയന് നല്കിയ ലിസ്റ്റ് അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൃഷിവകുപ്പ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുന്നതെന്നാണ് സൂചന. 23 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. 30 ലേറെ ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്കും പായിച്ചിട്ടുണ്ട്. ഭരണകക്ഷി യൂണിയന് ഭാരവാഹികള്‍ നല്കിയ ലിസ്റ്റ് അനുസരിച്ചാണ് സ്ഥലം മാറ്റമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. പുതിയ ലാവണത്തില്‍ ഒരുവര്‍ഷം പോലും തികയാത്തവരേയും രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ സ്ഥലം മാറ്റിയതായും ജീവനക്കാര്‍ പറയുന്നു. അഞ്ചുംആറും വര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഭരണകക്ഷിയൂണിയനില്പെട്ടവര്ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുമില്ല. സ്ഥലംമാറ്റത്തിന് പിന്നില്‍ സാമ്പത്തികലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപവും ജീവനക്കാര്‍ ഉന്നയിക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: