നീലേശ്വരം: കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുക്കട പാലം നിര്‍മ്മിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും ഇതുവഴി ബസ് സര്‍വ്വീസ് ആരംഭിച്ചില്ല. പാലം വരുന്നതോടെ ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായത്.
മലയോരത്തു നിന്നും ചീമേനി, പയ്യന്നൂര്‍, ചെറുവത്തൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണ് ഈ പാലം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പരപ്പയില്‍ നിന്നും ചീമേനി പയ്യന്നൂര്‍ വഴി പറശ്ശിനിക്കടവിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ് അനുവദിച്ചിരുന്നു. ദിവസങ്ങല് മാത്രമാണ് ഈ ബസ് സര്‍വ്വീസ് നടത്തിയത്. ഇതുവഴി ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ മലയോരത്തെ ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് നീലേശ്വരത്ത് എത്തിയാണ് കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകുന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ പാസ്പോര്‍ട്ട് ഓഫീസ്, തൃ്ക്കരിപ്പൂര് എഞ്ചിനീയറിങ്ങ് കോളേജ്, ചീമേനി ഐഎസ്ആര്ഡി കോളേജ് എന്നിവിടങ്ങളിലെത്താന്‍ 25 കിലോമീറ്ററിലധികം യാത് ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പയ്യന്നൂരില്‍ നിന്നും ചീമേനി, പള്ളിപ്പാറ, മുക്കട വഴി പരപ്പയിലേക്കും വെള്ളരിക്കുണ്ടിലേക്കും ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: