ചേര്‍പ്പ്: സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്പന നടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയിലായി. വല്ലച്ചിറ മോസ്കോനഗര്‍ കല്ലിങ്ങപുറം നിഥിന് (25), നെന്മണിക്കര എറവക്കാട് തറക്കല്‍ വിമല്‍ വര്‍ഗീസ് (21) എന്നിവരെയാണ് എക്സൈസ് വകുപ്പ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കഞ്ചാവ് ബീഡി, കഞ്ചാവ് പൊതികളും കണ്ടെടുത്തു.
തമിഴ്നാട്ടിലെ സിങ്കനെല്ലൂരില് നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വലിക്കുന്നതിനുള്ള പുതിയ ഉപകരണങ്ങള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്ന ശൃംഖലതന്നെയുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ എം.ആര്.രാധാകൃഷ്ണന്, സിഇഒമാരായ കെ.കെ.രാജു, വി.എം.സ്മിബിന്, കെ.കെ.വത്സന്, പി.ശശികുമാര്‍, വി.ആര്.ജോര്‍ജ്ജ്, എം.എം.ദേവരാജന്‍, ശിവദാസന്‍ ടി.എ, മണികണ്ഠന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: