കല്‍പ്പറ്റ: മേപ്പാടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ അയ്യപ്പന് സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഓടത്തോടിലെ സംയുക്തട്രേഡ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പോഡാര്‍ റിപ്പണ്എസ്റ്റേന്റിന്റെ ഓടത്തോട്ഡിവിഷനില് ദിവസങ്ങളായി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. എന്നാല്‍ ഇതിനെതിരെപരാതിപ്പെട്ടിട്ടും എ.എസ്.ഐയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ 30വര്‍ഷത്തോളം പ്രായമുള്ള 200ലധികം കവുങ്ങുകള്‍ വെട്ടിനശിപ്പിച്ച് ഗ്രൗണ്ടാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടിയുള്ള ഗ്രൗണ്ട് ഒന്നര കിലോമീറ്റര്‍ അപ്പുറത്തായി എസ്റ്റേറ്റ് നേരത്തെവിട്ടുനല്കിയതാണ്. ഇവിടെടൂര്ണ്ണമെന്റുകളും കായികമത്സരങ്ങളും നടക്കുമ്പോഴാണ് ഈകയ്യേറ്റം. ഇതേതുടര്‍ന്ന് ബുധനാഴ്ച രാവിലെമാനേജ്മെന്റ് മസ്റ്റര്‍ തുറക്കാനോ, തൊഴിലാളികള്‍ക്ക് ജോലിനല്കൈനോ തയ്യാറായില്ല. തുടര്‍ന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ മാനേജ്മെന്റുമായി ചര്‍ച്ചനടത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്ന്തൊഴിലാളികള്ക്ക് ജോലിനല്‍കി. കവുങ്ങുവെട്ടിനശിപ്പിക്കുന്ന സമയത്ത് റിപ്പണ്‍ എസ്റ്റേറ്റ്മാനേജറും, ഡെപ്യൂട്ടി മാനേജേറും മേപ്പാടിസ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്എടുക്കാന് തയ്യാറായില്ല. തുടര്‍ന്ന് ലാന്റ്ഫോണില്‍ വിളിച്ച്അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
എ.എസ്.ഐയുടെ ഇത്തരം നിലപാടുകളില്‍ ഓടത്തോടിലെ സംയുക്തട്രേഡ് യൂണിയന് പ്രതിഷേധമുണ്ടെന്നും സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാട്തിരുത്താത്തപക്ഷം തൊഴിലാളികള്‍ പൊലീസ്സ്റ്റേഷന് ഉപരോധിക്കുമെന്നും ട്രേഡ്യൂണിയന്‍ അംഗങ്ങളായ കെ അലി, എ െൈസതാലി, പിമുഹമ്മദ്, കെ.എന്‍ പരമേശ്വരന്, സി മൊയ്തീന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: