മുളങ്കുന്നത്തുകാവ്: അര്ജ്ജുനന് ജന്മദിനാശംസകളുമായി ജില്ലാകളക്ടര്‍ ഡോ.എ.കൗശികന് സായിയില്‍ എത്തി. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അര്ജ്ജുനന് ഇപ്പോള്‍ ഒരു വയസ്സായി.
ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് ഒട്ടേറെ പരിമിതികള്‍ ഉണ്ട് അത്തരം ഘട്ടങ്ങളില്‍ സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുന്ന സായിനികേതന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ നാടിന് അഭിമാനമാണെന്ന് ജില്ലാകളക്ടര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു.
ബന്ധുക്കള്‍ ഉപേക്ഷിച്ച് സായികേന്ദ്രത്തില്‍ കഴിയുന്ന വൃദ്ധരായ അമ്മമാരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിട്ടാണ് ജില്ലാകളക്ടര്‍ മടങ്ങിയത്.ഡോ. നളിനിരാധാകൃഷ്ണന്, പി.ചന്ദ്രശേഖരന്, കൊടകര ഭാസ്കരന്‍നായര്‍, രാധിക കൃഷ്ണന്, ശ്രീധരന് തേറമ്പില്‍, എം.വി.കൃഷ്ണന്, കെ.ഗോവിന്ദന്, പ്രഭാവതി ചന്ദ്രശേഖരന്, നര്‍മ്മത ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: