മാനന്തവാടി : തെരുവുനായക്കളുടെ ശല്ല്യം മാനന്തവാടി നഗരത്തിലും വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച താലൂക്ക് ഓഫീസിലെ ജീവനക്കാരനെ തെരുവുനായ അക്രമിച്ചു പരിക്കേല്‍പ്പിച്ചു. തൊട്ടില്‍പ്പാലം സ്വദേശിയായ പുതിയോട്ടുപൊയില് ദിനേശനെയാണ് (36) താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് രാവിലെ 9.30 ന് തെരുവുനായ അക്രമിച്ചത്. ഇദ്ദേഹത്തിന്റെ ഇടത് കൈയ്യിലാണ് പരിക്കേറ്റത്. മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക് ശേഷം വിട്ടയച്ചു. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് ഒരു പെണ്‍കുട്ടിയെയും തെരുവുനായ അക്രമിച്ചിരുന്നു. മിനി സിവില്സ്റ്റേഷന്, കോടതി എന്നിവ പ്രവര്‍ത്തിക്കുന്ന ഈ ഭാഗങ്ങളില്‍ നിരവധി തെരുവുനായ്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. ഇതുമൂലം ജീവനക്കാരും ഭീതയിലാണ്. മൈസൂര്‍ റോഡ്, ഗ്യാരേജ് റോഡ്, താഴെയങ്ങാടി, എന്നിവിടങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: