ഇരിങ്ങാലക്കുട : ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി വിദ്യാലയത്തിലെ സംസ്കൃതദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജൂലി ജോസഫ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതവും സംസ്കാരവും ഭാരതത്തിന്റെ ഹൃദയത്തുടിപ്പുകളാണെന്നും അതു നിലനിര്‍ത്തേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും അതിനുള്ള പ്രചോദനമാണ് സംസ്കൃതദിനാചരണമെന്നും അവര്‍ പറഞ്ഞു. എസ്എസ്എല്‍സിക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ അക്കാദമിയുടെ ഫോക്ക്ലോര്‍ അവാര്‍ഡ് നേടിയ മിനി പ്രദീപ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വിരമിക്കുന്ന പ്രേമലത, ഡേവിഡ് എന്നിവരെ സംസ്കൃത വിദ്യാര്‍ത്ഥി സമിതി ആദരിച്ചു. വിദ്യാലയത്തിലെ സംസ്കൃതസഭാംഗങ്ങള് പ്രസിദ്ധപ്പെടുത്തിയ സംസ്കൃത കലണ്ടര്‍ ക്ലബ് എഫ്എം റേഡിയോ ജോക്കികളായ മനോജ് കമ്മത്ത്, ലിയോ എന്നിവര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ ലൈസണ്‍, സ്റ്റാഫ് സെക്രട്ടറി എഞ്ചലിന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നാടന്‍പാട്ടും സംസ്കൃതവും എന്ന വിഷയത്തെ കുറിച്ച് മിനി പ്രദീപ് ക്ലാസെടുത്തു. മാഗസില്‍ പ്രകാശനം, ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്ശനം, ചലചിത്രപ്രദര്‍ശനം എന്നിവ പരിപാടികളോടനുബന്ധിച്ച് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: