പത്തനംതിട്ട: ജില്ലയില്‍ എക്സൈസ് വകുപ്പ് വന്‍ ചാരായവേട്ട നടത്തി. റാന്നി, റേഞ്ചിന്റെ പരിധിയില്‍ വരുന്ന കണമലയിലെ വനാന്തരങ്ങളില്‍ നിന്നുമാണ് വാറ്റുചാരായം കണ്ടെടുത്തത്. സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഫിറോസ് ഇസ്മയിലിന്റെ നേതൃത്വത്തിലാണ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഭൂമിക്കടിയിലുണ്ടാക്കിയ പ്രത്യേക അറകളില്‍ സൂക്ഷിച്ചിരുന്ന 660 ലിറ്റര്‍ വ്യാജ ചാരായമാണ് പിടിച്ചെടുത്തത്. കന്നാസുകളില്‍ നിറച്ച നിലയിലായിരുന്നു ചാരായം. വെള്ളച്ചാട്ടത്തില്‍ നിന്നും ചാരായം വാറ്റുന്നിടത്തേക്ക് വെള്ളം എത്തിക്കാന്‍ പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. കോട സൂക്ഷിച്ചിരുന്ന 2500 ലിറ്ററിന്റെ രണ്ട് ഫൈബര്‍ ടാങ്കുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.മനോഹരന്, അസി.കമ്മീഷണര്‍ ജി.മുരളീധരന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: