അങ്ങാടിപ്പുറം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. പരിയാപുരം റോഡിലും വലമ്പൂര്‍ റോഡിലുമാണ് തെരുവുനായകളെ കൂടുതലായി കാണുന്നത്.
പകലും രാത്രിയും ഇവയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനയാത്രികരാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയായി സ്കൂളില്‍ പോകാനാവാത്ത അവസ്ഥ. തെരുവുനായ ശല്ല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: