മാനന്തവാടി: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആറാട്ടുതറ സെന്ററില്‍ രക്ഷാബന്ധന് മഹോത്സവം നടത്തി. വിശ്വസാഹോദര്യത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റെയും സൂചകമായിട്ടാണ് രാഖി ആഘോഷിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മൈസൂര്‍ മഠ0 അധികാരി ബ്രഹ്മകുമാരി രാജയോഗിനി പറഞ്ഞു. സിസ്റ്റര്‍ സബിത അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ പ്രിയ, വില്ഫ്രഡ്ജോസ്, അജിതഅശോക്, വി.ആര്. മണി, സി.കെ.ശ്രീധരന്, ഡോ: വിജയകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: