കല്‍പ്പറ്റ : അതിര്‍ത്തിപ്രദേശങ്ങളില്‍ മദ്യമാഫിയകള്‍ വീണ്ടും വേരുറപ്പിക്കുന്നു. കേരളാ അതിര്‍ത്തിയില്‍ നിന്നും 50 മീറ്റര്‍ ദൂരെ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വ്വിനുള്ളിലെ മച്ചൂരിലാണ് വിലക്കുകളെല്ലാം മറികടന്ന് പുതിയ മദ്യശാല ഓഗസ്റ്റ് 21 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
ബാവലിയില്‍ നിന്നും മൂന്ന് കിലോമീറ്ററോളം, പുല്‍പ്പള്ളി മരക്കടവില്‍ നിന്നും മീറ്ററുകളുടെയും മാത്രം വ്യത്യാസത്തിലാണ് കബനിനദിക്കരയില്‍ മദ്യശാല തുറന്നിട്ടുള്ളത്. കേരളത്തില്‍ നിന്നുമുള്ളവരെ മദ്യശാലയിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനായി മൂന്നോളം തോണികള്‍ ബൈരക്കുപ്പയില്‍ നിന്നും പ്രദേശത്തെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: