ചാലക്കുടി: കലാഭവന്‍ മണിയുടെ മരണകാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം വെടിയണമെന്ന് സംവിധായകന് വിനയന് ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ സോഷ്യല്‍ മീഡയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു.മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിട്ടത്.
എന്നാല്‍ ഇപ്പോള്‍ കേസ് സിബിഐ ഏറ്റെടുത്തിട്ടുമില്ല കേരള പോലീസ് കേസ് അന്വേഷിക്കുന്നുമില്ല. അതിനാല്‍ അവ്യക്തത ഒഴിവാക്കാന്‍ മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണം. താര സംഘടനയായ അമ്മയും ആദ്യമുതല്ക്കുതന്നെ മണിയുടെ മരണത്തെ അവഗണിക്കുകയായിരുന്നു. പോലീസ് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകാതിരുന്നിട്ടും താര സംഘടന മൗനം പാലിക്കുകയായിരുന്നു. താരസംഘടനയായ അമ്മ കഴിഞ്ഞ ദിവസം അന്തരിച്ച ടി.എ റസാഖിന്റെ മരണം മണിക്കൂറുകളോളം മറച്ചുവെച്ചതായി വിനയന് ആരോപിച്ചു.
താരസംഘടന കോഴിക്കോട് നടത്തുവാന്‍ തീരുമാനിച്ചിരുന്ന താരനിശ മാറ്റി വെക്കാതിരിക്കുവാനാണ് മരണത്തെ പോലും മറച്ചുവെച്ചത്. എന്ത് ന്യായീകരണം പറഞ്ഞാലും റസാഖിനോട് ചെയ്ത അവഗണന പൊറുക്കാവുന്നതല്ല.മണിയുടെ മരണത്തെ സംബന്ധിച്ച കേസ് അന്വേഷണം ദ്രൂദഗതിയിലാക്കുക,മണിയുടെ കൂടുംബത്തിന് നേരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് മണിക്കൂടാരം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ്മയില്‍ ഷൈലജ പുഞ്ചക്കരി അദ്ധ്യഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്, ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ.കുട്ടപ്പന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.സജി കൂറുപ്പ്, സഞ്ജയ് ഇക്ബാല്‍, പ്രദീപ് പാറപ്പുറം, കെ.കെ.ഹരിദാസ്,മമ്മി സെഞ്ച്വറി,അഡ്വ.ബേസില്‍ കുര്യാക്കോസ് .അനിത മാധവന്,ഷാഫി വയനാട്,ഷെറി സുരേഷ്,ഗിരിജ ബോപിനാഥ്,വേണുഗോപാല്‍ എം.കെ.തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: