കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ. ആശുപത്രിയില്‍ ഇനി കോങ്കണ്ണിനുള്ള ശസ്ത്രക്രിയയും നടത്തും. കഴിഞ്ഞ ദിവസം എറിയാട് സ്വദേശിയായ ഹരിത എന്ന പത്തൊമ്പതുകാരിക്കാണ് ഇത് വിജയകരമായി നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ അപൂര്‍വമായി മാത്രമെ ഈ ശസ്ത്രക്രിയ നടത്താറുള്ളു.
ഡോ. മിനി സജിത്തിന്റെ നേതൃത്വത്തില്‍ ഡോ.ഹിമ, ഡോ.പ്രീത, ഫ്രാന്‍സിസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. തിമിര ശ്സത്രക്രിയ, ഗ്ലോക്കോമ സര്‍ജറി, എന്ട്രോപിയോണ് കണക്ഷന് എന്നീ ശസ്ത്രക്രിയകള്‍ ഇവിടെ നേരത്തെ നടത്തിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: