തിരുവില്വാമല: പാമ്പാടി-ലെക്കിടി ഭാരതപ്പുഴക്കു കുറുകെയുള്ള പാലം അപകടഭീഷണിയില്‍. 1975ല്‍ പണിതതാണ് ഈ പാലം. 20 ടണ്‍ മുതല്‍ 30 ടണ്‍ വരെയാണ് അന്നത്തെ കണക്കുപ്രകാരം വാഹനങ്ങളുടെ ഘനഭാരം. ഇരുപത്തഞ്ചു വര്‍ഷം നീണ്ട കാലപരിധിയാണ് പാലത്തിന് അന്ന് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 40 വര്‍ഷം പിന്നിടുമ്പോള്‍ 10 ടണ്ണിന് മേലെ ഭാരകൂടുതലുളള 100ഓളം വാഹനങ്ങളാണ് നിത്യേന യാത്രചെയ്യുന്നത്.
പാലത്തിന്റെ അടിഭാഗത്ത് നടുവിലായും പലഭാഗങ്ങളിലും പാളികളായി അടര്‍ന്നുപോകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുകൂടാതെ പാലത്തിന്റെ തുടക്കത്തില്കൈവരികളില്ലാത്തത് അപകടസാധ്യത കൂടുതലാക്കുന്നുണ്ട്. പിഡ്ബ്ല്യുഡി അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടസാധ്യതകള്‍ ക്ഷണിച്ചുവരുത്തുമെന്ന് ബിജെപി തിരുവില്വാമല കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: