തൃശൂര്‍: ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി പതാകദിനം നടത്തി. പതാകദിനത്തിന്റെ ഭാഗമായി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ പി.ചന്ദ്രശേഖരന് പതാക ഉയര്‍ത്തി.”തൈവയ്ക്കാം തണലേകാം, താപമകറ്റാം എന്ന സന്ദേശം മുന്നോട്ടുവച്ച് തേക്കിന്‍കാട് മൈതാനത്ത് വൃക്ഷതൈകള്‍ നട്ടു. വടക്കുംനാഥന് ക്ഷേത്രം ദേവസ്വം മാനേജര്‍ ജഗദീഷ് എം.ജി., ബിജെപി വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, കൗണ്‍സിലര്‍ ലളിതാംബിക എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ നട്ടത്. ജില്ലാ കാര്യദര്‍ശി പ്രീതചന്ദ്രന്, പി.വി.ഗോപി, ബാലകൃഷ്ണപൈ, സുധാകരന് കണ്ടത്ത്, വി.എന്‍.ഹരി, ഇ.എം.ചന്ദ്രന്, ഗീത മുകുന്ദന്, ദേവദാസ് വര്‍മ്മ, ലതിക ദേവദാസ് വര്‍മ്മ, ഉണ്ണി നാരായണന് കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രകൃതി സംരക്ഷകനായ ശ്രീകൃഷ്ണന് എന്ന സന്ദേശവുമായി ജില്ലയില്‍ 1450 ല്‍ പരം ശോഭായാത്രകള്‍ നടക്കും.തൃശൂര്‍ നഗരം, ഗുരുവായൂര്‍,ചാലക്കുടി,കുന്ദംകുളം,കൊടുങ്ങല്ലൂര്‍,കൊടകര,മുള്ളൂര്‍ക്കര,ചാവക്കാട് ,വാടനപ്പിള്ളി,പാഞ്ഞാള്‍,പഴയന്നൂര്‍,ഏങ്ങണ്ടിയൂര്‍,കാട്ടാകാമ്പാല്‍,മുല്ലശ്ശേരി വടക്കാഞ്ചേരി,വരവൂര്‍ ,തൃപ്രയാര്‍,ചെറുതുരുത്തി,ചേര്‍പ്പ്,തിരുവില്വാമല,ഇരിങ്ങാലക്കുട,എടമുട്ടം,പാവറട്ടി,പുന്നയൂര്‍ക്കുളം,ചേലക്കര തുടങ്ങീ 30 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മഹാശോഭയാത്ര നടക്കും.4200 ല്‍ പരം കുരുന്നുകള്‍ രാധാ-കൃഷ്ണ വേഷങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ അണിനിരക്കും.പുരാണവേഷങ്ങള്‍,ഭഗിനിമാരുടെ പൂത്താലങ്ങള്‍,വാദ്യഘോഷങ്ങള്‍,മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ 24ന് നടക്കുന്ന ഘോഷയാത്രയില്‍ മൂന്ന് ലക്ഷത്തിലധികം പേര് പങ്കെടുക്കും.ഇന്ന് കാലത്ത് തെക്കേ ഗോപുരനടയില്‍ പൊതുജനങ്ങള്‍ക്കായി ഉറിയടി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
പുയൂര്ക്കുളം :ബലഗോകുലം പുയൂര്ക്കുളം മേഖല ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാമരാജ സ്കൂളില്‍ നട സാംസ്കാരിക സമ്മേളനം ഡോ.മുകേഷ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് .കെ.എം പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ബാബു അയോദ്ധ്യ,കെ കൃഷ്ണകുമാര്‍ എിവര്‍ സംസാരിച്ചു തുടര്‍ന്ന് കുട്ടികളുടെ വിവിധ കലപരിപടികള് പ്രസംഗ മത്സരം എിവ ഉണ്ടായി.ആഘോഷങ്ങളുടെ മേഖലയിലെ പത്ത് സ്ഥലങ്ങളില്‍ ഗോപൂജ മഹോത്സവം നടത്തും.
ശ്രീകൃഷ്ണജയന്തി ദിവസം രാവിലെ 8:30ന് ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജ്ഞാനപ്പാന പാരയണ സമ്മര്‍പ്പണം,10 ന് ചെറായി കൊച്ചാമ്പാടി ക്ഷേത്രത്തില്‍ കല,കായിക ,ഉറിയടി മത്സരങ്ങള്‍ എിവ ഉണ്ടാകും.ഉച്ചക്ക് രണ്ടിന് ചമ്മൂര്‍,പരൂര്,കുത്തുര്‍,അയോദ്ധ്യ,ആല്‍ത്തറ,കടിക്കാട,്പനന്തറ, ചെറായി, കിഴക്കെ.ചെറായി,മാവിന്‍ചുവട്,പുൂക്കാവ്,തൃപ്പറ്റ്,തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആരംഭിക്കു ശോഭായാത്രകള്‍ വന്നേരി കൊരച്ചനാട്ട’് ഭഗവതിക്ഷേത്രത്തി സംഗമിക്കും കൃഷ്ണ,രാധിക വേഷങ്ങള്‍,ഗോപിക നൃത്തം,നിശ്ചല ദൃശ്യങ്ങള്‍,ഭജന സംഘങ്ങള്‍, പൂത്താലം എിവ ശോഭയാത്രയില്‍ അണിനിരക്കും.4 ന്് മഹാശോഭായാത്രയായി പുൂകാവ് വഴി ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.തുടര്‍് പ്രസാദ വിതരണവും ഉണ്ടാകും.
കൊടകര: വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൊടകരയില്‍ മഹാശോഭായാത്രനടക്കും. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാകദിനം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധകലാമത്സരങ്ങളും നടന്നു. പരിപാടിയുടെ പ്രചരണാര്‍ത്ഥം തിങ്കളാഴ്ച ഉച്ചക്ക് 2 ന് ഗാന്ധിനഗറില്‍നിന്നും വിളംബരജാഥ നടത്തും.
ശ്രീകൃഷ്ണജയന്തിദിവസം ഉളുുമ്പത്തുംകുന്ന്, കാവില്‍പാടം, കാവില്‍, അഴകം, വെല്ലപ്പാടി, വട്ടേക്കാട്, മറ്റത്തൂര്‍, മൂലംകുടം, പേരാമ്പ്ര, ചെറുകുന്ന്, ചെറുവത്തൂര്‍, പുത്തുകാവ് ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവില്‍ സമാപിക്കും. ശോഭായാത്രയുടെ ഉദ്ഘാടനം 24 ന് വൈകീട്ട് 4 ന് റിട്ട.ഡെപ്പ്യൂട്ടി കളക്ടര്‍ പി.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. മികച്ചശോഭായാത്രക്കുള്ള സമ്മാനദാനം അപ്പോളൊ ടയേഴ്സ് എച്ച്,ആര് ജനറല്‍മാനേജര്‍ അനില്‍കുമാര്‍ നിര്‍വഹിക്കും.
ചാലക്കുടി: ശ്രീകൃഷ്ണ ജയന്തിയാഘോങ്ങള് തുടക്കമായി. ആഘോഷങ്ങളുടെ തുടക്കം കുറിച്ച് പതാക ദിനം ആഘോഷിച്ചു.വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനവും,ഗോപൂജയും നടത്തി.ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ബിജെപി മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന് പതാകയുര്‍ത്തി,ജയന് ടി.കെ.പി.വി.സുകേഷ്,ഒ.എസ്.സുനില്‍, നന്ദനന്‍ മരത്തോമ്പിള്ളി, കെ.എം.നന്ദജന്‍,തുടങ്ങിയവര്‍ നേതൃത്വം നല്കി.പോട്ട,മോനപ്പിള്ളി,വി.ആര്.പുരം,ശാസ്താകുന്ന്,മരത്തോമ്പിള്ളി,വ്യാസപുരം പനമ്പിള്ളി കോളേജ് തുടങ്ങിയവിടങ്ങളിലും പതാകദിനം നടത്തി.
മേലൂര്‍ പൂലാനി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര പരിസരത്ത് ലെനീഷ് ആനേലി പതാക ദിനം നടത്തി.തുടര്‍ന്ന് ക്ഷേത്രത്തില്‍ ഗോപൂജയും ഉണ്ടായിരുന്നു.ഓ പീതാംബരന് അദ്ധ്യഷത വഹിച്ച ചടങ്ങില്‍ ശ്രീദേവീ ജയന്,അംബിക ബാബു തുടങ്ങിയവര്‍ സംസാരിച്ചു.മുരിങ്ങൂര്‍ ശ്രീചീനിക്കല്‍ ക്ഷേത്രത്തില്‍ ് കെ.കെ.അശോകന് പതാകയുര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: