അപകടത്തില്‍ പരിക്കേറ്റ പശുകിടാവിനെ ഡോക്ടര്‍മാര്‍
പരിശോധിക്കുന്നു
തൃശൂര്‍: ഡ്രൈവറുടെ അശ്രദ്ധ 20 ദിവസം പ്രായമുള്ള പശുകിടാവിന്റെ കാലിലൂടെ മിനിവാന്‍ കയറി പരിക്കേറ്റ് ഞെരിപിരികൊള്ളുന്ന പശുക്കിടാവിന്റെ ദൈന്യത യാത്രക്കാരെ ദുഃഖത്തിലാഴ്ത്തി.
ഇന്നലെ രാവിലെ 8ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ സബ്വേക്ക് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്. കാലിലെ കുളമ്പ് അടര്‍ന്നുപോയ കിടാവിന്റെ കാലില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്നു.
ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്രന് ഐനിക്കുന്നത്ത്, ഇ.എം.ചന്ദ്രന്, പി.യു.ഗോപി എന്നിവര്‍ പശുകിടാവിന് ശുശ്രൂഷിക്കുവാന്‍ ശ്രമിച്ചെങ്കിലും തള്ളപ്പശുവും കൂടെയുള്ള കാലികളും ആളുകളെ ഉപദ്രവിക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഏറെ പരിശ്രമത്തിന് ശേഷമാണ് കാലില്‍ മരുന്ന് വെച്ച് കെട്ടിയത്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വെറ്ററിനറി ഡോക്ടര്‍ കിടാവിന്റെ ആഴത്തിലുള്ള മുറിവില്‍ മരുന്ന് വെച്ചുകെട്ടി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: