തൃശൂര്‍: തൃശൂരില്‍ നാലോണനാളില്‍ നടക്കുന്ന പുലിക്കളി മഹോത്സവത്തിന് ഈ വര്‍ഷം പത്ത് ടീമുകള്‍ പങ്കെടുക്കുമെന്ന് മേയര്‍ അറിയിച്ചു. പുലിക്കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ കോര്‍പ്പറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട സമയം ഇന്നലെ അവസാനിച്ചു. ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്ത 10 ടീമുകള്‍ ഇവയാണ്. വിവേകാനന്ദ സേവാസമിതി പൂങ്കുന്നം, നായ്ക്കനാല്‍ പുലിക്കളി സമാജം, മൈലിപ്പാടം ദേശം പുലിക്കളി കമ്മിറ്റി, വടക്കേ അങ്ങാടി ദേശം, ഷൊര്‍ണൂര്‍ റോഡ്, വാരിയം ലെയിന്‍ പുലിക്കളി ആഘോഷക്കമ്മിറ്റി, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, വിയ്യൂര്‍ദേശം പുലിക്കളി സംഘം, അയ്യന്തോള്‍ ദേശം പുലിക്കളി സംഘം, സാന്റോസ് ക്ലബ്ബ്, കൊക്കാലെ, ശ്രീഭദ്ര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് തൃക്കുമാരകുടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: