തിരുവല്ല: യൂത്ത് ഫ്രണ്ട് ഭാരവാഹികളെ പുറത്താക്കിയതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ്(എം) ല്‍ അസ്യാരസ്യങ്ങള്‍ പുകയുന്നു.യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര് രാജേഷ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മന്‍ വട്ടശ്ശേരില്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെ സസ്പെന്റെ് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ പൊട്ടിതെറികള്‍ പാര്‍ട്ടിയില്‍ രൂപംകൊണ്ടിരിക്കുന്നത്.ഇന്ന് നടക്കുന്ന ജി്ല്ല നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് നിലപാടുകള്‍ നേതാക്കള്‍ സ്വീകരിക്കുമെന്നാണ് സൂചന. ആറ് കേരളാ കോണ്‍ഗ്രസ്(എം) എം.എല്‍.എ മാരില്‍ രണ്ട് പേരുടെയും സംസ്ഥാന ഭാരവാഹികളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നുമാണ് പുറത്താക്കപ്പെട്ടവരുടെ വാദം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തിലുളള സംഘം നടത്തിയ രഹസ്യ നീക്കങ്ങളാണ് യൂത്ത് ഫ്രണ്ട് നേതാക്കള്‍ക്ക് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തെളിച്ചതെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. പ്രതിക്ഷേധത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകള്‍ ജോസഫ് എം പുതുശ്ശേരിയുടെ കോലം കത്തിച്ചിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ചുമതലയുളള എം.പി ജോയി ഏബ്രഹാമാണ് ഇവരെ പുറത്താക്കിയതായി കാട്ടി പ്രസ്താവന ഇറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയുടെ അനുവദമില്ലാതെ വി.ആര് രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി ജോസഫ് എം പുതുശ്ശേരി അടക്കമുളള ചില നേതാക്കള്‍ ഇവര്‍ക്കെതിരെ പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്ക് പരാതി നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച് ഇവര്‍ക്കെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തിരുവല്ല സീറ്റ് ആവശ്യപ്പെ് യൂത്ത് കോഗ്രസും, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും നിരന്തരം പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായാണ് കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്രസമ്മേളനം നടത്തിയതെന്നാണ് പുറത്താക്കപ്പെട്ടവരുടെ വിശദീകരണം. തിരുവല്ല സീറ്റിനെ കൂടാതെ കോണ്‍ഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന റാന്നി സീറ്റുകൂടി കേരളാ കോഗ്രസിന് വിട്ടുനല്‍കണമെന്നും ഇത്തരത്തില്‍ രണ്ട് സീറ്റുകള്‍ ലഭിച്ചാല്‍ ജോസഫ് എം. പുതുശ്ശേരിയ്ക്കൊപ്പം വിക്ടര്‍ റ്റി. തോമസിനെ കൂടി പരിഗണിക്കണമെന്ന് മാത്രമാണ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെത്. എന്നാല്‍ ഈ പത്രസമ്മേളനത്തെ വളച്ചൊടിച്ച ജോസഫ് എം. പുതുശ്ശേരി പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതിയിന്മേലാണ് തങ്ങള്‍ക്കെതിരെ ഷോക്കോസ് നോട്ടീസ് നല്‍കിയതെന്നുമാണ് യൂത്ത് ഫ്രണ്ട് നേതാക്കളുടെ പരാതി. നോട്ടീസിന് മറപടി നല്‍കിയിരുന്നതായും ഇവര്‍ വ്യക്തമാക്കി. യൂത്ത് ഫ്രണ്ട് നേതാക്കളെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് സസ്പെന്‍ഡ് ചെത്യ കേരളാ കോണ്‍ഗ്രസ് (എം.) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എം.പി. യുടെ നടപടി പാര്‍ട്ടിയെ തകര്‍ക്കുവാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: