അറിവിന്റെ മഹാസാഗരത്തില്‍ ആശയങ്ങളുടെ ഭൂഖണ്ഡങ്ങളായാണ് ഓരോ പുസ്തകങ്ങളും വായനക്കാരെ തേടിയെത്തുന്നത്. സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവന് വിളക്കുമാടങ്ങളാണ് പുസ്തകങ്ങള്‍.
കേരളീയ നവോത്ഥാനത്തിന്റെ നായകന്മാരായി വന്നുനിരക്കുന്നവര്ക്കൊപ്പം നാഴികക്കല്ലുകളായി പുസ്തകങ്ങളെയും കാണാം. മറ്റെന്തിനേക്കാളും മാറ്റത്തിന്റെ ചാലകശക്തിയാവാന്‍ കഴിഞ്ഞിട്ടുള്ള പുസ്തകങ്ങള്‍ നിരവധിയാണ്.
ഭാഷയെ നവീകരിക്കുകയും ആശയങ്ങളുടെ അഗ്നി കെടാതെ സൂക്ഷിക്കുകയും സാമൂഹ്യ സാംസ്കാരിക ബോധത്തെ സമ്പുഷ്ടമാക്കുകയും ചെയ്ത, മലയാളി അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഭാരതീയ വിചാരകേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
സംഘടനയുടെ തൃശൂര്‍ ജില്ലാ സമിതി ഭാഷാദിനമായ ചിങ്ങം ഒന്നിന് സംഘടിപ്പിച്ച പുസ്തകപൂജയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍.
ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി
യയാതി – വി.എസ്.ഖാണ്ഡേക്കര്‍
കവിയുടെ കാല്‍പ്പാടുകള്‍ – പി.കുഞ്ഞിരാമന്‍നായര്‍
മാര്‍ത്താണ്ഡവര്‍മ്മ – സി.വി.രാമന്‍പിള്ള
കേരള സംസ്കാരം – എ.ശ്രീധരന്‍മേനോന്‍
ഇനി ഞാന്‍ ഉറങ്ങട്ടെ – പി.കെ.ബാലകൃഷ്ണന്
ചെമ്മീന്‍ – തകഴി
കഴിഞ്ഞകാലം – കെ.പി.കേശവമേനോന്
ഖസാക്കിന്റെ ഇതിഹാസം – ഒ.വി.വിജയന്
കര്ണന് – ശിവാജി സാവന്ത്
ഗീതാരഹസ്യം – തിലകന്
നാടകത്രയം – സി.എന്‍.ശ്രീകണ്ഠന്‍നായര്‍
ഉമ്മാച്ചു – ഉറൂബ്
ഉജ്ജയിനി – ഒഎന്‍വി
രാത്രിമഴ – സുഗതകുമാരി
ആ മനുഷ്യന് നീ തന്നെ – സി.ജെ.തോമസ്
പാത്തുമ്മയുടെ ആട് – ബഷീര്‍
കര്‍മ്മഗതി – എം.കെ.സാനു
ഉമാകേരളം – ഉള്ളൂര്‍
കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ – ഇഎംഎസ്
തത്വമസി – സുകുമാര്‍ അഴീക്കോട്
ഗ്രാമപാതകള്‍ – പി.സുരേന്ദ്രന്
ബോധത്തിന്റെ ഭൗതികം – പി.കേശവന്നായര്
വേദാന്ത ദര്‍ശനം – പ്രൊഫ. ജി.ബാലകൃഷ്ണന് നായര്‍
ക്ലിയോപാട്രയുടെ നാടില്‍ – എസ്.കെ.പൊറ്റെക്കാട്
രമണന് – ചങ്ങമ്പുഴ
സമത്വവാദി – പുളിമാന പരമേശ്വരന്‍പിള്ള
കുഞ്ഞിക്കൂനന് – പി.നരേന്ദ്രനാഥ്
ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്
ഓര്‍മയുടെ ഓളങ്ങളില്‍ – ജി.ശങ്കരക്കുറുപ്പ്
തിരുക്കുറല്‍ – എസ്.രമേശന്‍നായര്‍
മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വത മൂല്യങ്ങള്‍ – സ്വാമി രംഗനാഥാനന്ദ
ഒരു യോഗിയുടെ ആത്മകഥ – പരമഹംസ യോഗാനന്ദന്
നാരായണഗുരു നവോത്ഥാനത്തിന്റെ
പ്രവാചകന് – പി.പരമേശ്വരന്
പഥികന്റെ പാട്ട് – ജി.ശങ്കരക്കുറുപ്പ്
മഹാഭാരത പര്യടനം – തുറവൂര്‍ വിശ്വംഭരന്
ആര്‍ഷജ്ഞാനം – നാലപ്പാട്ട് നാരായണമേനോന്
ആരണ്യകം – ബിഭൂതിഭൂഷണ്‍ ബന്ധോപാദ്ധ്യായ
ഗൗരി – ടി.പത്മനാഭന്
ഓടയില്‍ നിന്ന് – പി.കേശവദേവ്
ജ്ഞാനപ്പാന – പൂന്താനം
കൂട്ടുകൃഷി – ഇടശ്ശേരി
അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര്‍
ഭഗ്നഭവനം – എന്‍.കൃഷ്ണപിള്ള
ദുരവസ്ഥ – കുമാരനാശാന്
ഭൂമിയുടെ അവകാശികള്‍ – ബഷീര്‍
ഹിഗ്വിറ്റ – എന്‍.എസ്.മാധവന്
കളിയച്ഛന് – പി.കുഞ്ഞിരാമന്‍നായര്‍
മായാമുരളി – കെ.എം.മുന്‍ഷി
വീണപൂവ് – കുമാരനാശാന്
വാസ്തുഹാര – സി.വി.ശ്രീരാമന്
ചിദംബരസ്മരണ – ബാലചന്ദ്രന് ചുള്ളിക്കാട്
ഞാന്‍ – എന്‍.എന്‍.പിള്ള
വയലാര്‍ കൃതികള്‍ – വയലാര്‍ രാമവര്‍മ്മ
നാലുകെട്ട് – എം.ടി. വാസുദേവന്‍നായര്‍
ഏകാത്മമാനവദര്‍ശനം – ദീനദയാല്‍ ഉപാദ്ധ്യായ
ഇന്ദുലേഖ – ഒ.ചന്തുമേനോന്‍
സോപാനം – ബാലാമണിയമ്മ
തെരഞ്ഞെടുത്ത ലേഖനങ്ങള്‍ – സഞ്ജയന്
സഫലമീയാത്ര – എന്‍.എന്‍.കക്കാട്
ഗുരുപൗര്‍ണമി – എസ്.രമേശന്‍നായര്‍
സാക്ഷി – ടി.പത്മനാഭന്
ആനന്ദമഠം – ബെങ്കിംചന്ദ്രചാറ്റര്ജി
101 കിരണങ്ങള്‍ – രവീന്ദ്രനാഥ ടാഗോര്‍
പരിഭാഷ – ജി
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ –
എം.കെ.ഗാന്ധി
ക്രിസ്തുമതഛേദനം – ചട്ടമ്പിസ്വാമികള്‍
നടുവം കൃതികള്‍ – നടുവത്ത്
അച്ഛന്, മഹന്‍ നമ്പൂതിരിമാര്‍
വിവേകാനന്ദ സാഹിത്യ സര്‍വസ്വം –
സ്വാമി വിവേകാനന്ദന്
ശ്രീരാമകൃഷ്ണദേവന് – ജീവചരിത്രം
സാധനാപദം – ഡോ. ജയപ്രസാദ്
കെ.ഭാസ്കര്‍റാവു സമര്‍പ്പിതന്റെ ജീവിതം
– പി.നാരായണന്
വേദാര്‍ത്ഥവിചാരം – വി.കെ.നാരായണഭട്ടതിരി
ശിവം പഞ്ചകോശം – കെ.വി.പ്രസന്നകുമാര്‍
അടരുന്ന കക്കകള്‍ – ആഷാമേനോന്
യജ്ഞപ്രസാദം – പി.പരമേശ്വരന്
നീലത്തടാകത്തിലെ നിധി –
എം.പി.ഹാഫിസ് മുഹമ്മദ്
ആള്‍ക്കൂട്ടം – ആനന്ദ്
നാരായണീയം – പന്മന രാമചന്ദ്രന് നായര്‍
ക്ഷേത്രചൈതന്യ രഹസ്യം – പി.മാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: