കാസര്‍കോട്: മത ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ ശബ്ദമുയര്‍ത്താന്‍ രക്ഷാ ബന്ധന് പോലുള്ള ദേശീയ ഉത്സവങ്ങളെ കലാലയങ്ങളേറ്റെടുക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു പറഞ്ഞു. കാസര്‍കോട് ഗവ:കോളേജില്‍ എബിവിപി കോളേജ് യുണിറ്റ് സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ദേശീയതയ്ക്കെതിരെ ശബ്ദമുയരുമ്പോള്‍ അതില്‍ പ്രതികരിക്കേണ്ടത് വിദ്യാര്‍ത്ഥികളാണ്. കാരണം അവരാണ് നാളെയുടെ പൗരന്മാര്. കലാലയങ്ങള്‍ക്ക് പുറത്ത് ദേശീയതയ്ക്കായി നിങ്ങളുടെ ശബ്ദം മുഴങ്ങണമെന്ന് രേഷ്മ കൂട്ടിച്ചേര്‍ത്തു. എബിവിപി കോളേജ് യുണിറ്റ് പ്രസിഡണ്ട് അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെഎസ്യു കോളേജ് യുണിറ്റ് പ്രസിഡണ്ട് സജിത്ത്, എംഎസ്എഫ് യുണിറ്റ് സെക്രട്ടറി ഷലഫുദ്ദീന്, ആര്‍എസ്എസ് വിജ്ഞാന് ഭാരതി ജില്ലാ സംയോജക് പ്രശാന്ത് ബെള്ളുള്ളായ എന്നിവര്‍ സംസാരിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ്, ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി, വിദ്യാര്‍ത്ഥിനി ഇന്‍ ചാര്‍ജ്ജ് ഹരിശ്രീ എന്നിവര്‍ പങ്കെടുത്തു. നീതു സ്വാഗതവും, ദീക്ഷിത് നന്ദിയും പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരസ്പരം രക്ഷാബന്ധന് അണിയിച്ചു. ചടങ്ങിലേക്ക് എസ്എഫ്ഐ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ വിട്ട് നിന്നു.
കാസര്‍കോട് ഗവ:കോളേജില്‍ എബിവിപി കോളേജ് യുണിറ്റ് സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവം സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: