ചാവക്കാട്: വധശ്രമകേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. ഒരുമനയൂര്‍ മൂന്നാംകല്ല് രായിമരക്കാര്‍ വീട്ടില്‍ പെരുമ്പാടിയില്‍ അന്‍വര്‍ (42) മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കു സമീപം തെരുവത്ത് വെളിയം കോട് മാഹിന്‍ (38) എന്നിവരെയാണ് എസ് ഐ എം കെ രമേഷിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത് . ഒരുമനയൂര്‍ മൂന്നാം കല്ലില്‍ വെച്ച് രായിമരക്കാര്വീട്ടില് ഉമ്മര്‍ (26) നെ ഇരുമ്പ് പൈപ്പ്കൊണ്ട് മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് . മര്‍ദ്ധനത്തില്‍ ഇരുകാലുകളും, ഒരുകയ്യും ഒടിഞ്ഞിരുന്നു. കഴിഞ്ഞ ജൂലായ് 22 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പൂര്‍വവൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ഒളിവിലാണ്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജറാക്കി. അഡീഷ്ണല്‍ എസ് ഐ എം എ. ബാലന് എ എസ് ഐ അനില്‍ മാത്യു, എ എസ് സി പി ഒ മാരായ ഷാജു, സാബു, സന്തോഷ് , ലോഫിരാജ് ,ശ്യാം ഷെജീര്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നുവധശ്രമകേസില് രണ്ടുപേരെ അറസ്റ്റുചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: