ചാലക്കുടി.ആത്മീയ വിദ്യാഭ്യാസം ശരിയായ രീതിയില്‍ ലഭിക്കാതത്താണ് ഹിന്ദു സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ആത്മഹത്യക്ക് കാരണമെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.ചാലക്കുടിയില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ മുന്നോടിയായി നടത്തിയ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമുഹത്തിലെ പല പ്രശ്നങ്ങളുടേയും പ്രധാന കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കുറവാണെന്നും, നിസാരമായി കാണുന്ന പല പ്രശ്നങ്ങളുമാണ് പിന്നീട് വലിയ പ്രശ്നമായി മാറുന്നതെന്നും അത് തുടക്കത്തിലെ പരിഹരിക്കുവാന്‍ ശ്രമിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആര്‍ട് ഓഫ് ലിവിംങ്ങ് കോഡിനേറ്റര്‍ പി.ആര്.ബാബു അദ്ധ്യഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സമിതിയംഗം എസ്.പ്രബോധ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള നഗരസഭയുടെ അവാര്‍ഡ് നേടിയവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
ബിജു കൂടപ്പുഴ,മികച്ച ക്ഷീര കര്‍ഷക ഗ്രൂപ്പിലെ അംഗങ്ങളായ ബിനില്‍,സജിത് വൈപ്പിന്‍,രാജീവ്, വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡ് നേടിയ പോട്ട സൗപര്‍ണ്ണിക ബാലിക സദനത്തിലെ അനാമിക തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി.പത്മനാഭസ്വാമി രക്ഷാബന്ധന സന്ദേശം നല്കി.മനോജ് ആദിത്യ,അഡ്വ.എം.എന്‍.രജ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: