പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് പാസ് ഏര്‍പ്പെടുത്തി ഭക്തരെപിഴിയാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട പറഞ്ഞു. ശബരിമലയില്‍ സിപിഎം അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗവും സര്‍ക്കാര്‍ ഖജനാവിലേക്ക് പണം എത്തിക്കാനുള്ള വഴിയുമാണ.് തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലൂടെ മാറ്റുവാന്‍ കഴിയുന്നതല്ല. ശബരിമലയുമായി ബന്ധപ്പെട്ട ഏതോരു നടപടിയും ക്ഷേത്രം തന്ത്രി, ദേവസ്വം ബോര്‍ഡ്, പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി, ഹൈന്ദവ സംഘടനകള്‍ തുടങ്ങിയവയുമായി ആലോചിച്ചുമാത്രമേ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: