ഇഹവും പരവും രണ്ടു രാജ്യങ്ങളാണ്. മനുഷ്യനെ ബന്ധിച്ചും മനുഷ്യർ ബന്ധിച്ചും, ജനിച്ചും, മരിച്ചും ആദി അന്തം കാണപ്പെടുന്നത്. എന്നാൽ ഒന്ന് ജനിക്കയും മരിക്കയും ചെയ്യുന്ന ലോകം ഒന്ന്, അത് ഇഹം ആകുന്നു. രണ്ട് ജനിക്കാതെയും മരിക്കാതെയും കുറയാതെയും നിലകൊള്ളുന്ന ലോകമത്രെ പരലോകം.
ഇഹം എന്നത് പരലോകമാകുന്ന ജഗൽഗുരുവിന്റെ സ്വായത്തമായ ഒരു വിളയാട്ടു മാത്രമാകുന്നു. അങ്ങനെ വന്നാൽ സർവ്വ മനുഷ്യരുടെയും ഹൃദയം നിഷ്കളങ്കത്വവും നിഷ്കാമകർമ്മവും കൊണ്ട് ശുദ്ധമാക്കി അലങ്കരിച്ച് തന്റെ കളിയാട്ടത്തിന് ഒരുക്കി കൊടുക്കുക എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രതിഫലം. ഈ പ്രതിഫലത്തെ മാത്രമാണ് ഈശ്വരൻ ഇച്ഛിക്കുന്നത്.
ഇതത്രെ സാക്ഷാൽ സനാതന ധർമ്മം. സനാതന ധർമ്മം: ഇതൊഴിച്ചു വേറുള്ളതൊന്നും ശാശ്വത ധർമ്മമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: