നിലമ്പൂര്‍: നാലുപേരെ പോലും തികച്ചെടുക്കാനില്ലാത്തതിനാല്‍ നിലമ്പൂര്‍ മുത്തൂറ്റ് ബാങ്കിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് സിഐടിയു ഉപേക്ഷിച്ചു. കാടിളക്കി പ്രാചരണം നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തകര്‍ ആരും എത്തിയില്ല. സിഐടിയു മാര്‍ച്ച് തടയാനെത്തിയ പോലീസും പരിപാടി കാണാനെത്തിയ നാട്ടുകാരും നിന്ന് മടുത്തുയെന്നാല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല. രാവിലെ തന്നെ മാര്‍ച്ച് ആരംഭിക്കാന്‍ ഉദ്യേശിച്ച സ്ഥലത്ത് സിഐടിയു നേതാക്കളും പ്രാദേശിക സിപിഎം നേതാക്കളുമെത്തി. കുറെ സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തകരെ കാണാതായപ്പോള്‍ നാലുപാടും അന്വേഷിച്ച് ആളെ വിട്ടു. കൂടാതെ ഫോണിലൂടെ വിളിച്ച് ആളെയെത്തിക്കാനും ശ്രമം ആരംഭിച്ചു. പക്ഷേ എല്ലാം വെറുതെയായി. അവസാനം പരിപാടി ഉപേക്ഷിച്ച് മുങ്ങേണ്ടി വന്നു നേതാക്കള്‍ക്ക്. ചേരിപ്പോരിലും വിഭാഗിയതയിലും ഉഴറുന്ന നിലമ്പൂരിലെ സിപിഎമ്മിന് ഇനിയൊരു ഉയര്ത്തെഴുന്നേല്പ്പില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെന്ന് പറഞ്ഞ് പാവങ്ങളെ വിറ്റ് നേതാക്കള്‍ മുതലാളിമായാകുകയാണെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വിഭാഗീയതിയില്‍ മനം മടുത്ത 90 ശതമാനം സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി അടക്കമുള്ള പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: