പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ അനുദിനമുള്ള വിലക്കയറ്റം കാരണം സാധാരണക്കാര്‍ വലയുമ്പോള്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടികള്‍ വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. പൊതുവിതരണ ശൃംഘലകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ല എന്നതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതും സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാനാരംഭിച്ചു. സ്റ്റോക്കെടുപ്പ് പൂര്‍ത്തീകരിച്ചശേഷം സ്റ്റോറുകള്‍ പൂട്ടുകയാണ്. നന്മ സ്റ്റോര്‍ ജീവനക്കാര്‍ക്കും ഇതോടെ ജോലി നഷ്ടപ്പെട്ടു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ പരിധികളിലുമായി 63 നന്മ സ്റ്റോറുകളാണ് പ്രവര്‍ത്തിച്ചുവന്നത്. ഇവയില്‍ രണ്ടു വീതം ജീവനക്കാരുണ്ടായിരുന്നു. പ്രതിദിനം 300 രൂപ വേതനത്തില്‍ നാലുവര്‍ഷത്തോളമായി ജോലിയെടുത്തുവന്നവര്ക്കാണ് ഇന്നലെ മുതല്‍ ജോലി നഷ്ടമായത്. ജീവനക്കാര്‍ക്ക് ഇതേവരെ ശമ്പള കുടിശികയുായിട്ടില്ല. സ്റ്റോക്ക് ലഭ്യമാകാത്തതിനാലാണ് സ്റ്റോറുകളുടെ പ്രവര്‍ത്തനം നിലച്ചത്. കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ലാതായതോടെ നന്മ സ്റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കളും അകന്നു തുടങ്ങി. നന്മ സ്റ്റോറുകള്‍ അടച്ചതോടെ ഇവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണുകള്‍ക്കും പൂട്ടുവീണു. ഗോഡൗണുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും ജോലിയെടുത്തിരുന്ന ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമായി.
കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതി അന്വേഷണങ്ങളും നന്മയുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. കഴിഞ്ഞവര്‍ഷം ഓണം അടക്കമുള്ള ഉത്സവനാളുകളില്‍പോലും നന്മ സ്റ്റോറുകളില്‍ അവശ്യ സാധനങ്ങളെത്തിയിരുന്നില്ല. ഏറ്റവുമൊടുവില്‍ ലഭിച്ചിരുന്ന ആന്ധ്ര അരിയുടെ വിപണനവും നിലച്ചതോടെ വില്പന പൂര്‍ണമായി നിലച്ചു. ആന്ധ്ര അരി നല്‍കിയതിനു കുടിശികയുള്ളതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന് ഇനി അരി നല്‍കില്ലെന്ന തീരുമാനത്തിലാണ് വ്യാപാരികള്‍.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും പൊതുവിപണി വിലയിലാണ് ഇവിടെയിപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത്.
സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്കാന് സര്‍ക്കാര്‍ സഹായം കണ്‍സ്യൂമര്‍ഫെഡിനു നിഷേധിച്ചിരിക്കുകയാണ്. അരി, പഞ്ചസാര, മുളക്, മല്ലി, ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളെല്ലാം പൊതുവിപണി വിലയിലോ അതിലും ഉയര്‍ന്ന നിരക്കിലോ ത്രിവേണി സ്റ്റോറുകളില്‍ നിന്ന് ഇപ്പോള്‍ ലഭ്യമാകുകയുള്ളൂ. മുമ്പ് സബ്സിഡി ഉല്‍പ്പനങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ പോലും പൊതുവിപണിയില്‍ നിന്നു വിലകുറച്ച് ഗുണമേന്മയുള്ള സാധനങ്ങള്‍ നല്കാന് ത്രിവേണി മാര്‍ക്കറ്റുകള്‍ക്കു കഴിഞ്ഞിരുന്നു.
ഉല്‍പ്പന്നങ്ങള്‍ക്കു വില കൂടുതലായതോടെ ത്രിവേണി സ്റ്റോറുകളിലേക്കും ഉപഭോക്താക്കള്‍ എത്താതായി. ത്രിവേണി സ്വന്തം നിലയില്‍ പായ്ക്കു ചെയ്തെത്തിച്ചിരുന്ന സാധനങ്ങളും ഇപ്പോള്‍ ലഭ്യമല്ലെന്നായി. മുളക്, മല്ലി, മഞ്ഞള്‍പ്പൊടികള്‍ ഗുണമേന്മയില് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: