പമ്പ: ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളോടു 95 ശതമാനവും യോജിപ്പാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. അഞ്ചു ശതമാനം കാര്യങ്ങളോടു പൂര്‍ണമായ വിയോജിപ്പും എതിര്‍പ്പുമാണുള്ളത്. വിവാദത്തിനില്ല. ബോര്‍ഡിനു പറയാനുളളതു കൂടി കേള്‍ക്കണം. കുറേക്കൂടി സുതാര്യമായും ഗൗരവമായും ബോര്‍ഡിന് ശബരിമലയെപ്പറ്റി പറയാന്‍ വേദിയുണ്ടാകണം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ബോര്‍ഡ് എതിര്‍ത്തിട്ടില്ല. 41 ദിവസത്തെ വ്രതാനുഷ്ഠാനമില്ലാതെ ശബരിമലയില്‍ കയറരുത് എന്നാണ് പറഞ്ഞത്. ശബരിമലയുടെ കാര്യത്തില്‍ ഏത് ഉദ്യോഗസ്ഥനാണ് മുഖമന്ത്രിയെ ഉപദേശിച്ചത് അറിയാന്‍ ബോര്‍ഡിനും ഭക്തര്‍ക്കും താല്‍പ്പര്യമുണ്ടെന്ന് പ്രയാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: