തിരുവല്ല:പാത ഇരട്ടിക്കലിന്റെഭാഗമായി നിര്‍ത്തിവെച്ച് റെയില്‍വെ ഗുഡ്സ് യാര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവല്ല റെയില്‍വേസ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. ഒന്നര വര്‍ഷക്കാലമായി തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയില്‍ കഴിയുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍ ആവശ്യപ്പെട്ടു.ചില തല്പര കക്ഷികളുടെയും അധികാരികളുടെയും സ്വാര്‍ത്ഥ താല്പര്യമാണ് യാര്‍ഡിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നത്.വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നിസംഗത പാലിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മേഖല പ്രസിഡന്റ് ശ്യാംകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് ലോഡ് യൂണിയന് ജില്ലാ പ്രസിഡന്റ് വി.ജി ശ്രീകാന്ത്,മേഖല സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചില്‍ ശ്രീജിത്ത്്,രാജു,റിമില്‍,സതീഷ്,പ്രേംകുമാര്‍,ശെല്‍വരാജ് എന്നിവര്‍ കൂരിശുകവലയില് നിന്നും ആരംഭിച്ച മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: