തൃശൂര്‍: കര്‍ഷകദിനത്തോടനുബന്ധിച്ച് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ഇ.ഉഷ, ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുത്തു.വിവിധ കൃഷികളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ആദരിച്ചു.
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയുംകര്ഷകസമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന് ചള്ളിയില്‍ ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ മികച്ച കര്ഷകപ്രതിഭകളേയും പാടശേഖര സമിതികളേയും ആദരിച്ചു.മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി.സുരേഷ്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍,ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ആശ ഉണ്ണികൃഷ്ണന്,അംഗം ജിനി മുരളി,പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരായ പ്രശാന്ത് പി.എസ്, ലൈല ബഷീര്‍,ഷീല തിലകന്,അംഗങ്ങളായ ശ്രീധരന് കളരിക്കല്‍,സുരേന്ദ്രന് ഞാറ്റുവെട്ടി,ഷീല വിപിനചന്ദ്രന്‍,മോളി തോമസ്,സന്ധ്യ സജീവന്,വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് പ്രസിഡണ്ട് പീയൂസ് സിറിയക്,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.കെ.നന്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
പടിയൂര്‍:പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷം പ്രൊഫ. കെ. യു. അരുണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അദ്ധ്യക്ഷനായി. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ഷാജി നക്കര, കെ.എസ്. രാധാകൃഷ്ണന്, ലത വാസു, സുനിത മനോജ്, സി.എസ്. സുധന്, ആശ സുരേഷ്, കെ.പി. കണ്ണന്, കൃഷി ഓഫീസര്‍ സോഫിയ എ. ജോണ്‍ തുടങ്ങിയര്‍ സംസാരിച്ചു. തുടര്‍ന്ന് വിഷരഹിത പച്ചകറി ഉദ്പാദനം എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ കേരള കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. ജലജ എസ്. മേനോന് നയിച്ചു.
തൃപ്രയാര്‍:വലപ്പാട് ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടത്തി. കര്‍ഷകര്‍ക്കായി ഓലമെടയല്‍,ചൂലുഴിയല്,തേങ്ങപൊതിക്കല്‍, കുരുത്തോല, കരകൗശലനിര്‍മാണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.തോമസ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗീതാഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍:പേരാമംഗലം ശ്രീദുര്‍ഗാവിലാസം എല്‍പി സ്കൂളില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് കൃഷിയുമായി ബന്ധപ്പെട്ടവയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കാര്‍ഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും ഉണ്ടായി.
പാണഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചിങ്ങം 1 കര്‍ഷ.കദിനം ആചരിച്ചു.എം എ എ അഡ്വ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കുമാരി അനിത കെ വി അദ്ധ്യക്ഷത വഹിച്ചു.
തൃശൂര്‍:ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനം ഇ.എസ്.മിനി ഉദ്ഘാടനം ചെയ്തു. കെ.ആര്.മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കെ.കെ.രാധാകൃഷ്ണനെ കൗണ്‍സിലര്‍ കെ.മഹേഷ് ആദരിച്ചു. കുട്ടികള്‍ക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു. നിഷ മേനോന്, ജിന്‍സി എം.ജോര്‍ജ്ജ്, ഷീന ജോസഫ്, കെ.സജീവ്കുമാര്‍, പുഷ്പലത കെ.എന്‍.എന്നിവര്‍ സംസാരിച്ചു.
അന്തിക്കാട്:ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനാചരണം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. മികച്ച 11 കര്‍ഷകരെ ഗീതാഗോപി എംഎല്‍എ ആദരിച്ചു. കെ.കെ.രാജേന്ദ്രബാബു, ചന്ദ്രന്‍മാസ്റ്റര്‍, കെ.കെ.സുബ്രഹ്മണ്യന്, ടി.എല്‍.ജോഷി, മിനിജോസഫ്, അനില്‍കുമാര്‍ സംസാരിച്ചു.
മാള: കുഴൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാചരണം വി.ആര്.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മുഖ്യാതിഥിയായിരുന്നു.
മുല്ലശ്ശേരി: മുല്ലശ്ശേരി ഹിന്ദു യുപി സ്കൂളില്‍ കര്‍ഷകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് കെ.എഫ്.ഷൈജ സൂസന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ഇ.ഡി.യേശുദാസിനെ ആദരിച്ചു.
ചാലക്കുടി:ചാലക്കുടി നഗരസഭയുടെ ആഘോഷ പരിപാടികള്‍ ബി.ഡി.ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് അദ്ധ്യഷത വഹിച്ചു.അടുക്കള പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പനും,ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ഹളുടെ വിജയിക്കള്‍ക്കുള്ള സമ്മാന ദാനം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ശങ്കരനും.കാര്‍ഷിക പദ്ധതികളെ സംബന്ധിച്ചുള്ള വിശദീകരണം കൃഷി അസിസ്റ്റന്റ് ഡയറക്ടക് രമ കെ നായരും നിര്‍വ്വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ യു.വി.മാര്ട്ടിന്.പി.എം.ശ്രീധരന്,സീമജോജു,ആലീസ് ഷിബു,പ്രതിപക്ഷ നേതാവ് വി.ഒ,പൈലപ്പന്,കൃഷി ഫീല്‍ഡ് ഓഫീസര്‍ സി..എന്‍.അഹമ്മദ് സഗീര്‍,കൃഷി ഓഫീസര്‍ പി.എസ്.വിജയകുമാര്‍,വിവിധ കര്‍ഷക സമിതി പ്രസിഡന്റുമാര്‍,കൗണ്‍സിലര്‍മാര്‍,പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര: കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. നന്തിക്കര നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷക അവാര്‍ഡ് നേടിയ അജയന് മാനിയങ്കരയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് എം.ആര്. ഭാസ്കരന് പൊന്നാട അണിയിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍ സെക്രട്ടറി ഉപഹാരം നല്കി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ദിവ്യ അരുള്‍, അദ്ധ്യാപകരായ ഗിരിജന്‍, അരവിന്ദ്, രാഖി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി: നഗരസഭ കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അനില്‍അക്കര എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
തിരുവില്വാമല:ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിള്‍ കര്‍ഷക ദിനാചരണം പ്രസിഡന്റ് എം ആര് മണി ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപ എസ് നായര്‍ അധ്യക്ഷയായി.ഹെഡ്മിസ്ട്രസ് കെ ആര് ഗീത, എന്‍ കുമാരന്,കെ ആര് സത്യന്, ബിന്ദു വിജയകുമാര്‍, ഷിദ, പി മുരളീധരന്, എം ആര് ഗോപി, വി വിനോദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കര്‍ഷകനുമായ കെ ആര് ഗോപാലനെഴുത്തശ്ശനെ ആദരിച്ചു. സ്കൂളിലെ മട്ടുപ്പാവു കൃഷിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ആറു കുട്ടി കര്‍ഷകര്‍ക്ക് ഓരോ ജോഡി കോഴിക്കുഞ്ഞുങ്ങളെ സമ്മാനമായി നല്കി.
തൃശൂര്‍: കേരളത്തിലെ കാര്‍ഷിക അഭിവൃദ്ധിക്കായി കേന്ദ്ര ഫണ്ട് ശരിയായ വിധത്തില്‍ വിനിയോഗിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. ബി.ജെ.പി കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചിങ്ങം 1 കര്‍ഷക വന്ദനദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കേരളത്തിലെ യുവ സമൂഹം കാര്‍ഷിക മേഖലയില്‍ വരുന്നത് കേന്ദ്രത്തിലെ കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തനം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ജൈവ കൃഷിയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.കെ ഭാസ്കരന് നഗറില്‍ ചേര്‍ന്ന (മുണ്ടശ്ശേരി ഹാള്‍) കര്‍ഷക സമ്മേളനത്തില്‍ വിവിധ മേഖലയിലെ കര്‍ഷകരെ ആദരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുനില്‍.ജി മാക്കന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ് സമ്പൂര്‍ണ്ണ, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര് അജിഘോഷ്, ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.പി ജോര്‍ജ്ജ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗോ സംരക്ഷണവും, ജൈവ കൃഷിയും എന്നാ വിഷയത്തില്‍ സുനില്‍ മേനോന് ക്ലാസ്സെടുത്തു. കര്‍ഷകമോര്‍ച്ച നേതാക്കളായ കൃഷ്ണകുമാര്‍ എം.കെ എന്‍.കെ നാരായണന്, കെ.കെ. രാമു, വി.എന്‍ ഉണ്ണികൃഷ്ണന്, അനില്‍ പോലൂക്കര, ഗോകുല വാസന്, പ്രസന്ന ശശി, ഇ.വി കൃഷ്ണന് നമ്പൂതിരി, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
ഇരിങ്ങാലക്കുട : മുരിയാട് എ എല്‍ പി, യു പി സ്കൂളില്‍ ചിങ്ങപ്പുലരിനാളില് കര്‍ഷക ദിനവും സംസ്കൃത ദിനവും സംയുക്തമായി ആഘോഷിച്ചു.മുരിയാട് ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരിലൊരാളായ കൊളത്താപ്പിള്ളി വിശ്വനാഥനെയും ചാക്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരന് സുരജ് നമ്പ്യാരെയും ചടങ്ങില്‍ ആദരിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉപജില്ലാ സംസ്കൃതം കൗണ്‍സില്‍ അധ്യക്ഷനുമായ ഗോപിനാഥന് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ റിട്ടയേര്‍ഡ് സംസ്കൃതാധ്യാപിക സാവിത്രി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് അശ്വതി ബാലചന്ദ്രന് സ്കൂള്‍ പ്രധാനാദ്ധ്യാപിക എം പി സുബി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ അഖില്‍ തിലക് നന്ദി പറഞ്ഞു തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കര്‍ഷക ദിനത്തോടനുബന്ധിച്ച് വിവിധ കാര്‍ഷിക വിളകളുടെ പ്രദര്‍ശനം നടന്നു. നാട്ടുപൂക്കള്‍കൊണ്ട് ഒരു സ്നേഹപൂക്കളം ഒരുക്കിയിരുന്നു രാവിലെ സംസ്കൃത ദിന റാലി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: