മലപ്പുറം: രാമായണമെന്നാല്‍ അറിവിന്റെ നിധിശേഖരണമാണെന്നും അത് ജീവിതചര്യയാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളികള്‍ക്ക് നല്കിയ സമ്മാനമാണ് ആദ്ധ്യാത്മിക രാമായണം കിളിപ്പാട്ട്. ഭാഷാപരമായി ഇന്ന് കുട്ടികള്‍ വളരെ പുറകിലാണ്. പത്താം ക്ലാസ് ജയിച്ച കുട്ടിക്കും മാതൃഭാഷ അറിയാത്ത അവസ്ഥ. വായനയുടെ കുറവാണ് ഇതിന് പ്രധാനകാരണം. രാമായണത്തിലെ ഒരു കാണ്ഡം സ്പുടമായി വായിക്കാന്‍ ശീലിച്ചാല്‍ ഇതിന് പരിഹാരമാകും. മാതൃഭാഷയോടുള്ള അകല്‍ച്ച ഈശ്വരനില്‍ നിന്നും അകലുന്നതിന് തുല്യമാണ്.
രാമായണകഥകളെയും ഹൈന്ദവപുരാണങ്ങളെയും വളച്ചൊടിച്ച് ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ ആദ്യം അകപ്പെടുന്നതാകട്ടെ ഹിന്ദുക്കള്‍ തന്നെയാണ്. പുണ്യഗ്രന്ഥങ്ങളെ കുറിച്ച് അവബോധമില്ലാത്തതാണ് ഇതിന് കാരണം. കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ രാമായണ പാരായണം ശീലമാക്കണം. മാതാപിതാക്കളാണ് ഇതിന് മുന്‍കയ്യെടുക്കേണ്ടത്. വിശ്വാസങ്ങള്‍ക്കൊപ്പം നടക്കുന്ന ഒരാള്‍ക്ക് ഒരിക്കലും വഴിതെറ്റിപ്പോകാനാകില്ല. ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. റിട്ട.ജഡ്ജ് നാരായണന്‍കുട്ടി മേനോന് അദ്ധ്യക്ഷത വഹിച്ചു. റാം മോഹന്‍, സത്യനാഥന്, ശിവദീപം ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. രാമായണ പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
കന്മനം: കന്മനം മഹാശിവക്ഷേത്രത്തിലെ രാമായണമാസാചരണ പരിപാടികള്‍ സമാപിച്ചു. കുട്ടികള്‍ക്കായി രാമായണപാരായണ മത്സരം, കഥപറയല്‍ മത്സരം, ചിത്ര രചന മത്സരം, പ്രശ്നോത്തരി മത്സരം എന്നിവയും സംഘടിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി അണലാടി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതിഹോമവും, പ്രസാദ ഊട്ട്, സര്‍വ്വൈശ്വര്യപൂജ, മഹാ സമൂഹാരാധന, അനുമോദനസഭ, ആഭരണസഭ, സമ്മാനദാനം എന്നിവയും നടന്നു. കൊപ്പം ശിവകുമാര്‍ മാസ്റ്റര്‍ സമാപന പ്രഭാഷണം നടത്തി. കര്‍ക്കിടകമാസം മുഴുവന്‍ സി.ദേവകിടീച്ചര്‍ രാമായണപാരായണവും നടത്തി.
ചെല്ലൂര്‍: വടക്കേപുരക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാമയണ സന്ദേശയജ്ഞം ആഘോഷിച്ചു.
ചെല്ലൂര്‍ ഭജനമഠത്തില്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണം ആഘോഷിച്ചു.
പറക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ചെല്ലൂര്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സഹസ്രാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: