തൃശൂര്‍: സംസ്ഥാനത്തെ ഓട്ടിറിക്ഷ തൊഴിലാളികളെ ഇഎസ്ഐ സ്കീമില്‍ ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എം.പി.ഭാര്ഗവന് ആവശ്യപ്പെട്ടു. തൊഴിലാളികളെ ഇഎസ്ഐ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനം ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓട്ടോറിക്ഷ മസ്ദൂര്‍ ഫെഡറേഷന് പ്രഥമ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.സി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സി.വി.രാജേഷ്, ബി.ശിവജി സുദര്ശന്, ആര്.രഘുരാജ്, എം.കെ.ഉണ്ണികൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: