പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ദേശീയ പതാക ഉയര്‍ത്തും. രാവിലെ എട്ടിന് പരേഡിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. സായുധ സേനാ വിഭാഗം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സര്‍വീസ് വിഭാഗങ്ങള്‍, സ്കൗട്ട്സ്, ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങി 21 വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. മൂന്ന് സ്കൂളുകളില്‍ നിന്നുള്ള ബാന്റുമുണ്ടാവും.
8.10ന് പരേഡ് കമാന്‍ഡന്റ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.15ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കറും 8.20 ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.സജീവും എത്തും. 8.25ന് മുഖ്യാതിഥിയായ മന്ത്രി എത്തും. 8.30ന് മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ദേശീയ ഗാനാലാപനം നടക്കും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ മുഖ്യാതിഥിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. 8.35ന് മുഖ്യാതിഥി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. 8.40ന് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടക്കും. 8.50ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഒന്‍പതിന് സാംസ്കാരിക പരിപാടികള്‍ ആരംഭിക്കും. വെച്ചൂച്ചിറ നവോദയ വിദ്യാലയം, പത്തനംതിട്ട അമൃത സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. അമൃത, സെന്റ് ഗ്രിഗോറിയസ്, വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബാന്റ് സംഘം. അഞ്ച് പേര്‍ക്ക് മന്ത്രി പോലീസ് മെഡലുകള്‍ നല്‍കും. തുടര്‍ന്ന് സമ്മാനദാനം. ഇതിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ സമാപിക്കും. രാവിലെ 7.30ന് തന്നെ എല്ലാവരും സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് എഡിഎം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സ്വാതന്ത്ര ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.വിവിധ സ്കൂളുകള്‍,ഓഫീസുകള്‍,സംഘടനകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടക്കുക.പെരിങ്ങര മാനവഗ്രാമ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വാതന്ത്ര ദിനാഘോഷപരിപാടികള്‍ പ്രസിഡന്റ് മുരളീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ശ്രീശങ്കര വിദ്യാപീഠത്തില്‍ നടക്കുന്നപരിപാടിയില്‍ പ്രധാന അദ്ധ്യാപിക ലളിതമ്മടീച്ചര്‍ പതാക ഉയര്‍ത്തും. ബിലിവേഴ്സ് ചര്‍ച്ച് നിരണം ഭദ്രാസനത്തിന്റെ് നേതൃത്വത്തില്‍ ”പകരാം മൂല്യങ്ങള്‍ നുകരാം സ്വാതന്ത്രം” എന്ന സന്ദേശം ഉയര്‍ത്തി 15 ന് സ്വാതന്ത്ര്യ ദിനത്തല്‍ ബിലിവേഴ്സ് ചര്‍ച്ച് നിരണം ആര്ച്ച്ഡിയോസിന്റെ് ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സന്ദേശയാത്ര നടത്തും. മൂല്യതകര്‍ച്ച,മതമൗലികവാദം,ജീവിതത്തിന്റെ തെറ്റായ പ്രവണതകള്‍ മുതലായവയ്ക്കെതിരേ കഴിഞ്ഞ കാല നന്മകളില് നിന്നുളള മൂല്യം ഉള്‍ക്കൊണ്ട് നല്ല ഒരഒ നാളെയെ വരവേല്‍ക്കുക എന്ന ലക്ഷ്യവുമായാണ ബിലിവേഴ്സ് സ്വാതന്ത്ര്യ ദിനത്തില്‍ വിവിധ പരിപാടികക്ക് നേതൃത്വം നലകുന്നത്. മാജിക് മഷാ,പപ്പറ്റ ്ഷോ, ലഘുലേഖകള്‍, €ാസ്സുകള്‍, എന്നിവയിലുടെ ബോധവത്കരണം നടത്തും. ആഗോളതാപനത്തിനെതിരേ വിവിധ പ്രദേശങ്ങളില്‍ ഫല വൃക്ഷതൈകള്‍ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് ബിലിവേഴ്സ് വാത്താകുറിപ്പില് അറിയിച്ചു.മല്ലപ്പള്ളി സീനിയര്‍ ചേംബറിന്റെയും മല്ലപ്പള്ളി എന്‍.ആര്.ഐ യു.എ.ഇ അസോസിയേഷന്റെയും ഗ്രാമ പഞ്ചായത്ത്, ബാങ്കുകള്‍ ‘വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയോദ്ഗ്രഥന റാലിയും സമ്മേളനവും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി .
ഇന്ന് രാവിലെ 8.30 ന് സീനിയര്‍ ചേംബര്‍ ദേശീയ സെക്രട്ടറി ജനറല്‍ അജിത് മേനോന് ദേശീയപതാകയുയര്‍ത്തും. ദേശീയോദ്ഗ്രഥന റാലി 930 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് ഫ്ലാഗ് ഓഫ് ചെയ്യു.തുടര്‍ന്നുള്ള ദേശീയോദ്ഗ്രഥന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. സീനിയര്‍ ചേമ്പര്‍ ദേശീയ പ്രസിഡന്റ് അഡ്വ.എം.വിക്രംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. റാലിയില്‍ സെന്റ് തെരേസാസ് ,സോഫയ ഇന്റര്‍നാഷണല്‍ സ്കൂള്‍, സി.എം.എസ്.ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, തുരുത്തിക്കാട് ബി.എം. കോളജ് എന്‍.സി.സി യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ് ,നാഷണല്‍ സര്‍വ്വീസ് സ്കീം’ കുടുംബശ്രീ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ നിശ്ചല ദൃശ്യങ്ങള്‍ എന്നിവ റാലിയില്‍ അണിനിരക്കും.ി:സീനിയര്‍ ചേംബര്‍, എന്‍ആര്‍ഐ (യുഎഇ) അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര–ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള കലാമല്‍സരങ്ങള്‍ നടന്നു. 15ന് രാവിലെ 10.30ന് ടൗണില്‍ ദേശഭക്തിഗാന മല്‍സരം നടക്കും.കുന്നന്താനം ന്മ സ്വരാജ് ലൈബ്രറി, തിരുവല്ല റോഡ് ബുള്ളറ്റ് കിങ്സ്, മല്ലപ്പള്ളി ജോയിന്റ് ആര്‍ടി ഓഫിസ് എന്നിവയുടെ നേതൃത്വത്തില്‍ 15ന് ഉച്ചയ്ക്ക് രണ്ടിന് അമ്പലത്തിങ്കല്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ റോഡ് സുരക്ഷ സെമിനാര്‍ നടക്കും. മല്ലപ്പള്ളി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സലിം ഉദ്ഘാടനം ചെയ്യും. കോട്ടയം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കെ. വിജയന് ക്ലാസെടുക്കും. റാന്നി എം.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 15ന് രാവിലെ 10ന് ‘മതേതരത്വ ജനാധിപത്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: