മല്ലപ്പള്ളി: വായ്പ്പൂര് ചന്തക്കടവില്‍ കടത്തുവള്ളമില്ലാത്തതിനാല് ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ദശാബ്ദങ്ങളായി വള്ളംകടത്തുണ്ടായിരുന്ന കടവായിരുന്നു. ആനിയ്ക്കാട് പഞ്ചായത്തില്‍ നിന്നുള്ളവര്‍ വായ്പൂര് ചന്തയിലേക്ക് എത്തുന്നതിനുള്ള ഏക മാര്‍ഗ്ഗമായിരുന്നു ഈ കടത്ത്.ഇരുകരകളിലുമുള്ള സ്കൂളുകളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളും ഈ കടത്തിനെയാണ് ആശ്രയിച്ചിരുന്നത്. ആനിക്കാട് പഞ്ചായത്തിലുള്ള കരയില്‍ വായ്പൂര് ചന്തയില്‍ എത്തുന്നതിന് കടത്തുള്ളപ്പോള്വെറും 500 മീറ്റര്‍ മാത്രം ദൂരമുള്ള സാഹചര്യത്തില്‍ ഇപ്പോള്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ നടന്നോ ഓട്ടോറിക്ഷാ പിടിച്ചോ വേണം ചന്തയിലെത്താന്‍. ചന്തക്കടവില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ താഴെയായിഒരു തൂക്കുപാലവും മുകളിലായി കുളത്തൂര്‍മൂഴി പാലം വഴിയോ വേണം ചന്തയിലും സ്ക്കൂളുകളിലും എത്തിച്ചേരാന്‍ .സ്ക്കൂള് കുട്ടികളും തൊഴിലെടുക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. അത്യാവശ്യക്കാര്‍ പലരും വെള്ളത്തിലിറങ്ങാന്‍ പ്രത്യേകം വസ്ത്രങ്ങളുമായി എത്തി നീന്തിയാണ് അക്കരെയിക്കരെ കടക്കുന്നത്.നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: