ആമ്പല്ലൂര്‍ : വെണ്ടോര്‍ നേതാജിനഗറില്‍ പട്ടാപ്പകല്‍ വയോധികയെ കൈകള്‍ കെടിയിട്ട് ആക്രമിച്ച് സ്വര്‍ണ്ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല.
വെണ്ടോര്‍ കല്ലൂക്കാരന് കൊച്ചുവറീതിന്റെ ഭാര്യ മറിയമാണ് (78) ആക്രമണത്തിന് ഇരയായത്. ഇവരുടെ കൈയ്യില്‍ കിടിന്നിരുന്ന ഒരു പവന് വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണവളകള്‍ അക്രമി കവര്‍ന്നിരുന്നു. കഴിഞ്ഞ 25 നായിരുന്നു സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ നില്‍ക്കുകയായിരുന്ന മറിയത്തിന്റെ അരികിലെത്തിയ യുവാവ് കുറച്ചു നേരം സംസാരിച്ചു നിന്നതിനുശേഷം ആക്രമിക്കുകയായിരുന്നു. മറിയത്തിന്റെ രണ്ട് കൈകളും പുറകിലേക്ക് വച്ച് തോര്‍ത്തുമുണ്ട് കൊണ്ട് കെട്ടിയശേഷം മുഖത്ത് സ്പ്രേ അടിച്ചു.
പിന്നീട് ഇടതു കൈയ്യില്‍ കിടന്നിരുന്ന രണ്ട് വളകള്‍ ഊരിയെടുത്തശേഷം മറിയത്തെ തള്ളിയിടുകയായിരുന്നു. ഒച്ചവെക്കാതിരിക്കാന്‍ യുവാവ് മറിയത്തിന്റെ വായ പൊത്തിപിടിച്ചിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ ഓടി പോകുകയായിരുന്നുവെന്ന് മറിയം പോലീസിന് മൊഴിയും നല്കി. മറിയത്തിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ സമീപത്തെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ടൈല്‍സ് പണിക്കാരനായ യുവാവിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവദിവസത്തിന് പതിനഞ്ച് ദിവസം മുന്‍പാണ് പ്രതിയൈന്ന് സംശയിക്കുന്ന യുവാവ് നേതാജിനഗറില്‍ വാടകക്ക് താമസിക്കാന്‍ എത്തിയത്. എറണാംകുളം സ്വദേശിയായ ഇയാള്‍ തേനി സ്വദേശിയാണെന്നാണ് കൂടെ പണിയെടുക്കുന്നവരെ ധരിപ്പിച്ചിരിക്കുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: